/indian-express-malayalam/media/media_files/2025/06/27/hoseballa-2025-06-27-08-59-42.jpg)
ദത്തോത്രേയ ഹൊസബാലെ
RSS General Secretary Dattatreya Hosabale about Indian Constitution: മുംബൈ: അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയുടെ ആമുഖത്തിൽ ചേർത്ത മതേതരത്വം, സോഷ്യലിസം എന്നിവ എന്നീ വാക്കുകൾ വേണമോയെന്നത് ചർച്ചചെയ്യണമെന്ന് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്തോത്രേയ ഹൊസബാലെ അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന് കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഹൊസബാലെയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന യോഗത്തിലാണ് ആർ.എസ്.എസ്. ജനറൽ സെക്രട്ടറിയുടെ പരാമർശം.
Also Read:എയർബസ് വിമാനങ്ങളുടെ സുരക്ഷാ വീഴ്ച; എയർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഡി.ജി.സി.എ
"1976-ൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ആമുഖത്തിൽ ചേർത്തു. പിന്നീട് അവ നീക്കം ചെയ്യാൻ ശ്രമിച്ചില്ല. അതിനാൽ, അവ നിലനിൽക്കണമോ എന്നതിനെക്കുറിച്ച് ഒരു ചർച്ച നടത്തണം. ബാബാസാഹേബ് അംബേദ്കറുടെ പേരിലുള്ള ഒരു കെട്ടിടത്തിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്. അംബേദ്കറുടെ ഭരണഘടനയിൽ ആമുഖത്തിൽ ഈ വാക്കുകൾ ഇല്ലായിരുന്നു".-ദത്തോത്രേയ ഹൊസബാലെ പറഞ്ഞു.
Also Read:തീവ്രവാദത്തോട് ഇന്ത്യ ഒരുസഹിഷ്ണതയും കാട്ടില്ല: രാജ്‌നാഥ് സിംങ്
അടിയന്തരാവസ്ഥയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി സർവകലാശാലകളിൽ പഠന സർക്കിളുകൾ സംഘടിപ്പിക്കണം. ജനാധിപത്യം ഇല്ലാതാക്കിയ ആ കാലഘട്ടത്തിൽ നിരവധി പേരെയാണ് അകാരണമായി ജയിലിലടച്ചത്. ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യവും പരിമിതിപ്പെടുത്തിയ അക്കാലത്തെപ്പറ്റി പുതുതലമുറയിൽ അവബോധം സൃഷ്ടിക്കണമെന്നന്നും അദ്ദേഹം പറഞ്ഞു.
Also Read:Iran- Isreal War: യുദ്ധം അവസാനിച്ചിട്ടും ആയത്തുള്ള ഖമേനി എവിടെ ?
നേരത്തെ, മോദി സർക്കാർ ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണഘടനയുടെ ചെറുപതിപ്പുകൾ ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ പ്രചാരണം നടത്തിയത്. ആർ.എസ്.എസ്. ജനറൽ സെക്രട്ടറിയുടെ പുതിയ പരാമർശം ഭരണഘടനയെ സംബന്ധിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിതെളിക്കുകയാണ്.
Read More
ഇറാന്റെ ആണവ അഭിലാഷങ്ങൾ അവസാനിപ്പിക്കും: ഡൊണാൾഡ് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.