/indian-express-malayalam/media/media_files/2025/05/11/PFD8aM9BpOaCLe6QrM8Y.jpg)
രാജ്നാഥ് സിംങ്
ന്യൂഡൽഹി: തീവ്രവാദത്തോട് ഇന്ത്യ ഒരു സഹിഷ്ണുതയും കാണിക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചൈനയിലെ ക്വിങ്ദാവോയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.സി.ഒ. അംഗങ്ങൾ തീവ്രവാദത്തെ അപലപിക്കണമെന്നും ഭീകരതയുടെ പ്രഭവകേന്ദ്രങ്ങൾ ഇനി സുരക്ഷിതമല്ലെന്ന് തങ്ങൾ തെളിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തെ ലക്ഷ്യം വയ്ക്കാൻ തങ്ങൾ മടിക്കില്ലെന്നും എസ്സിഒ യോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു.
Also Read:പശ്ചിമേഷ്യ ശാന്തമായിട്ടും ഒരു ചോദ്യം ബാക്കി; എവിടെ ആയത്തുള്ള ഖമേനി?
ചില രാജ്യങ്ങൾ അതിർത്തി കടന്നുള്ള ഭീകരതയെ ഉപകരണമായി ഉപയോഗിക്കുകയും തീവ്രവാദികൾക്ക് അഭയം നൽകുകയും ചെയ്യുന്നുവെന്നും പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. അത്തരം ഇരട്ടത്താപ്പുകൾക്ക് സ്ഥാനമില്ല. അത്തരം രാജ്യങ്ങളെ വിമർശിക്കാൻ എസ്സിഒ മടിക്കരുതെന്നും രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. യോഗത്തിൽ പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫും ഉണ്ടായിരുന്നു.
Also Read:ഇറാന്റെ ആണവ അഭിലാഷങ്ങൾ അവസാനിപ്പിക്കും: ഡൊണാൾഡ് ട്രംപ്
എത്ര വലുതും ശക്തവുമായാലും, ഒരു രാജ്യത്തിനും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത ചില മേഖലകൾ ഉണ്ട്. അതിനാൽ ആഗോള ക്രമം അല്ലെങ്കിൽ ബഹുരാഷ്ട്രവാദം എന്ന ആശയത്തിനായി രാജ്യങ്ങൾ പരസ്പരം കൂട്ടായ നേട്ടത്തിനായി പ്രവർത്തിക്കണം. 'സർവേ ജന സുഖിനോ ഭവന്തു' അഥവാ എല്ലാവർക്കും സമാധാനവും സമൃദ്ധിയും നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലെത്തിയ രാജ്നാഥ് സിങിനെ അഡ്മിറൽ ഡോങ് ജുൻ സ്വീകരിച്ചു. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ അംഗരാജ്യങ്ങളിലെയും നിരവധി മധ്യേഷ്യൻ രാജ്യങ്ങളിലെയും പ്രതിരോധമന്ത്രമാരും പങ്കെടുത്തു. അന്തരാഷ്ട്ര തലത്തിൽ സമാധാനവും സുരക്ഷയും സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി എസ്സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗം ജൂൺ 25 മുതൽ 26 വരെ ക്വിങ്ദാവോയിൽ നടക്കുകയാണ്.
Also Read:അമേരിക്കയുടെ ആക്രമണത്തിൽ ആണവകേന്ദ്രങ്ങൾക്ക് ഗുരുതര കേടുപാട്: ഇറാൻ
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കൂടുതൽ മികച്ചതാക്കുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് പ്രതിരോധമന്ത്രി യോഗത്തിൽ വിശദീകരിക്കും. മേഖലയിലെ ഭീകരതയും തീവ്രവാദവും ഇല്ലാതാക്കുന്നതിനുള്ള സംയുക്തവും സ്ഥിരവുമായ ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്യുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എസ്സിഒ രാജ്യങ്ങൾക്കിടയിൽ മെച്ചപ്പെട്ട വ്യാപാരം, സാമ്പത്തിക സഹകരണം, കണക്ടിവിറ്റി എന്നിവയുടെ ആവശ്യകത എടുത്തുകാണിക്കും. എസ്സിഒ യോഗത്തോടനുബന്ധിച്ച് ചൈന, റഷ്യ എന്നിവയുൾപ്പെടെ ചില പങ്കെടുക്കുന്ന രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും.
മേഖലയിലെ രാഷ്ട്രീയം, സുരക്ഷ, സാമ്പത്തിക ശാസ്ത്രം, ജനങ്ങൾ തമ്മിലുള്ള ഇടപെടൽ എന്നിവയിൽ ബഹുരാഷ്ട്രവാദം പ്രോത്സാഹിപ്പിക്കുന്നതിലും സഹകരണം വളർത്തുന്നതിലും ഇന്ത്യ എസ്സിഒയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നുവെന്നും മന്ത്രാലയം അറിയിച്ചു. സഹകരണത്തിലൂടെയും ചർച്ചകളിലൂടെയും പ്രാദേശിക സ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കാൻ 2001ൽ സ്ഥാപിതമായ സംഘടനയാണ് എസ്സിഒ. 2017ൽ ഇന്ത്യ ഇതിൽ പൂർണ അംഗമായി, 2023 ൽ അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്.
Read More
യു.എസ് ആക്രമണത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല: പെന്റഗൺ റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us