scorecardresearch

Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; വ്യോമസേനയ്ക്ക് വിമാനം നഷ്ടമായതിന് കാരണം സർക്കാരിന്റെ നിയന്ത്രണങ്ങൾ

Operation Sindoor: ഓപ്പറേഷൻ സിന്ദൂരിൽ വ്യോമസേനയുടെ വിമാനങ്ങൾ നഷ്ടപ്പെട്ടതിന്റെ കാരണം ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ വിശദീകരിക്കുന്നത് ഇതാദ്യമായാണ്

Operation Sindoor: ഓപ്പറേഷൻ സിന്ദൂരിൽ വ്യോമസേനയുടെ വിമാനങ്ങൾ നഷ്ടപ്പെട്ടതിന്റെ കാരണം ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ വിശദീകരിക്കുന്നത് ഇതാദ്യമായാണ്

author-image
WebDesk
New Update
news

Operation Sindoor Updates

Operation Sindoor: ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് വിമാനം നഷ്ടമാകാൻ കാരണം സർക്കാർ നേതൃത്വത്തിന്റെ നിയന്ത്രണങ്ങളെന്ന്് ജക്കാർത്തയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെ ക്യാപ്റ്റൻ ശിവകുമാർ. ജക്കാർത്തയിൽ നടന്ന ഒരു സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ ഇക്കാര്യം വെളിപ്പെടുത്തുന്നത്. 

Advertisment

Also Read:ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യൻ സ്ത്രീശക്തിയുടെ പ്രതീകം: നരേന്ദ്ര മോദി

"പാക്കിസ്ഥാന്റെ സൈനിക സംവിധാനത്തെയോ അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയോ ആക്രമിക്കരുതെന്നാണ് ഭരണകൂടം നൽകിയ നിർദേശം. ഇതുകാരണമാണ് വ്യോമസേനയ്ക്ക് വിമാനം നഷ്ടമായത്. എന്നാൽ തിരിച്ചടിയ്ക്ക് ശേഷം സൈന്യം ശക്തമായി തിരിച്ചടിച്ചു. മേയ് പത്തുവരെ തുടർന്ന് ഏറ്റുമുട്ടലിനിടയിൽ മേയ് ഏഴിനാണ് വിമാനം നഷ്ടമായത്"- ക്യാപ്റ്റൻ ശിവകുമാർ പറഞ്ഞു.  

Also Read:പഹൽഗാം ഭീകരാക്രമണം: അറസ്റ്റിലായ രണ്ടുപേരെ അഞ്ചു ദിവസത്തേക്ക് എൻ‌ഐ‌എ കസ്റ്റഡിയിൽ വിട്ടു

Advertisment

ആദ്യത്തെ തിരിച്ചടിയ്ക്ക് ശേഷം സൈന്യം തന്ത്രം മാറ്റിയെന്നും ക്യാപ്റ്റൻ ശിവകുമാർ പറഞ്ഞു. "തോൽവിക്ക് ശേഷം തന്ത്രങ്ങൾ സൈന്യം പൊളിച്ചെഴുതി. ആദ്യം ശത്രുവിന്റെ വ്യോമ പ്രതിരോധത്തെ അടിച്ചമർത്താനാണ് മുഖ്യപരിഗണന നൽകിയത്. ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെ പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധത്തെ പൂർണമായി തകർക്കാൻ കഴിഞ്ഞു". -ക്യാപ്റ്റൻ ശിവകുമാർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിൽ വ്യോമസേനയുടെ വിമാനങ്ങൾ നഷ്ടപ്പെട്ടതിന്റെ കാരണം ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ വിശദീകരിക്കുന്നത് ഇതാദ്യമായാണ്.

Also Read:ഭീകരബന്ധം; കശ്മീരിൽ അഞ്ചുവർഷത്തിനിടെ സർക്കാർ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത് 83 പേരെ

അതേസമയം, ക്യാപ്റ്റൻ ശിവകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. സർവകക്ഷി യോഗത്തിൽ അധ്യക്ഷത വഹിക്കാനും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനും പ്രധാനമന്ത്രി വിസമ്മതിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തി.

Read More

കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 35 ആയി ഉയർന്നു; അന്വേഷണത്തിന് ഉന്നതതല സമിതി

Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: