/indian-express-malayalam/media/media_files/2025/07/11/radhika-yadav-tennis-player-2025-07-11-15-56-31.jpg)
ഗുഡ്ഗാവിലെ വസതിയിൽ വെച്ചാണ് രാധികയ്ക്ക് പിതാവ് ദീപക് യാദവിന്റെ വെടിയേറ്റത്
ഡൽഹി: ഹരിയാനയിലെ ഗുഡ്ഗാവിൽ ടെന്നീസ് താരം പിതാവിന്റെ വെടിയേറ്റ് മരിച്ച സംഭവത്തിൽ കുറ്റസമ്മത മൊഴി പുറത്ത്. രാധിക യാദവ് എന്ന 25 കാരിയാണ് വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ടത്. ഗുഡ്ഗാവിലെ വസതിയിൽ വെച്ചാണ് രാധികയ്ക്ക് പിതാവ് ദീപക് യാദവിന്റെ വെടിയേറ്റത്.
സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന രാധിക, ഡബിൾസ് വിഭാഗത്തിൽ അന്താരാഷ്ട്ര തലത്തിലും ഉയർന്നുവരുന്ന താരമായിരുന്നു. സ്വകാര്യ അക്കാദമിയിലും, വ്യക്തിഗതമായും രാധിക ടെന്നീസ് പരിശീലനം നൽകിയിരുന്നു. മകൾ അക്കാദമി നടത്തുന്നതിൽ പിതാവിന് എതിർപ്പുണ്ടായിരുന്നുവെന്നും ഇത് കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.
Also Read: പിതാവിന്റെ വെടിയേറ്റ് ടെന്നീസ് താരമായ 25 കാരിക്ക് ദാരുണാന്ത്യം
54 കാരനായ ദീപക് യാദവിന് മകളുടെ പെട്ടന്നുള്ള വിജയം ഉൾക്കൊള്ളാനായില്ലെന്നും, മകളുടെ ചെലവിൽ കഴിയുന്നുവെന്ന് നാട്ടുകാരിൽ നിന്ന് പരിഹാസം നേരിടേണ്ടിവന്നുവെന്നും പൊലീസ് പറയുന്നു. അക്കാദമി നടത്തരുതെന്ന് പിതാവ് പലതവണ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ദീപക് മകളെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
വ്യാഴാഴ്ച രാവിലെ 10.30 ന് ഗുഡ്ഗാവിലെ സുശാന്ത് ലോക്-II ലെ വസതിയിൽ വെച്ചായിരുന്നു കൊലപാതാകം. തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് ദീപക് അഞ്ചു തവണ വെടിയുതിർത്തതായും മൂന്നെണ്ണം രാധികയുടെ ശരീരത്തിൽ പതിച്ചതായും പൊലീസ് പറഞ്ഞു. സംഭവസമയം, പനി ബാധിച്ച ഭാര്യ വീട്ടിലെ മറ്റൊരു മുറിയിൽ വിശ്രമിക്കുകയായിരുന്നു.
പ്രതിക്കെതിരെ സെക്ടർ 56 പൊലീസ് സ്റ്റേഷനിൽ കൊലപാതകക്കുറ്റം ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മകളുടെ വരുമാനത്തിലാണ് ജീവിക്കുന്നതെന്ന് നാട്ടുകാർ ഇയാളെ പരിഹസിച്ചിരുന്നുവെന്നും, ഏറെക്കാലമായി ദീപക് ഇതിൽ അസ്വസ്ഥനായിരുന്നുവെന്നും, സ്റ്റേഷൻ ഹൗസ് ഓഫീസറായ ഇൻസ്പെക്ടർ വിനോദ് കുമാർ പറഞ്ഞു.
Read More: എട്ട് രാജ്യങ്ങൾക്ക് കൂടി പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.