/indian-express-malayalam/media/media_files/2025/07/11/earthquake-2025-07-11-21-16-58.jpg)
പ്രതീകാത്മക ചിത്രം
Delhi Earthquake: ഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ ഝജ്ജറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ (എൻസിഎസ്) വിവരം അനുസരിച്ച്, വൈകീട്ട് 7:49 നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഡൽഹിയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് ഝജ്ജാർ സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് എൻസിഎസ് വ്യക്തമാക്കി.
Also Read: ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി
വ്യാഴാഴ്ച രാവിലെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പ മേഖല IV യിലാണ് ഡൽഹി സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭൂകമ്പ സാധ്യതാ മേഖലയാണ് ഇത്.
Also Read: ഒരിക്കൽ സ്‌നേഹനിധിയായ അച്ഛൻ, ഇന്ന് കൊലയാളി; ടെന്നീസ് താരത്തെ വെടിവച്ചു കൊന്നത് എന്തിന്?
സമീപ വർഷങ്ങളിൽ, ഈ പ്രദേശത്ത് റിക്ടർ സ്‌കെയിലിൽ നാലുവരെ തീവ്രത രേഖപ്പെടുത്തിയ നിരവധി ഭൂകമ്പങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. 2022 ൽ, ഡൽഹിയുടെ അയൽ സംസ്ഥാനമായ ഹരിയാനയിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ 10 വർഷത്തിനിടെ ഡൽഹിയിൽ റിക്ടർ സ്‌കെയിലിൽ അഞ്ചിന് മുകളിൽ തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തിയിട്ടില്ല.
Read More: ലക്ഷ്യമിട്ട് എല്ലാ ഭീകരക്യാമ്പുകളും തകർത്തു; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് നഷ്ടം ഉണ്ടായിട്ടില്ല: അജിത് ഡോവൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.