/indian-express-malayalam/media/media_files/2025/01/07/0jb6rI87oQf5LgFKVCpR.jpg)
നിമിഷ പ്രിയയുടെ വിവരങ്ങൾ തേടി അറ്റോർണി ജനറൽ
ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽക്കഴിയുന്ന നിമിഷ പ്രിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി അറ്റോർണി ജനറൽ. അറ്റോർണി ജനറൽ ആർ വെങ്കടരമണിയുടെ ഓഫീസാണ് വിദേശ കാര്യമന്ത്രാലയത്തിൽ നിന്നും വിവരങ്ങൾ തേടിയത്. വിഷയത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് തിങ്കളാഴ്ച അറിയിക്കാൻ സുപ്രിം കോടതി നിർദേശം നൽകിയിരുന്നു. വിഷയത്തിൽ സാധ്യമായ എല്ലാ നടപടികളും ഉണ്ടാകുമെന്ന് എ.ജി ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.
Also Read:നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടലിനായി സുപ്രീം കോടതിയിൽ ഹർജി
ഇതിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽക്കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകും എന്നാണ് പ്രതീക്ഷയെന്ന് ഭർത്താവ് ടോമി തോമസ് പ്രതികരിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലിൽ പ്രതീക്ഷയുണ്ട്. യെമൻ പൗരന്റെ കുടുംബം ആവശ്യപ്പെട്ടാൽ സഹായധനം നൽകാൻ തയ്യാറെന്നും ടോമി തോമസ് പറഞ്ഞു.
Also Read:യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്
നിമിഷപ്രിയയുടെ മോചനത്തിൽ അടിയന്തര ഇടപെടൽ തേടി കെ രാധാകൃഷ്ണൻ എംപി ഇന്ന് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നയതന്ത്രതലത്തിൽ ഇടപെടൽ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച.വിഷയത്തിൽ കെ രാധാകൃഷ്ണൻ അടക്കമുള്ള അഞ്ച് എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും കത്ത് അയച്ചിരുന്നു.
Also Read:ബലൂചിസ്ഥാൻ വീണ്ടും സംഘർഷഭരിതം; ഒൻപത് പേരെ വെടിവെച്ചു കൊന്നു
അതേസമയം, കൊല്ലപ്പെട്ട യെമൻപൗരൻ തലാൽ അബു മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരുകയാണ്. 2017 ജൂലായിലായിരുന്നു നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്ന് അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചത്. ഈ കേസിലാണ് യുവതി വധശിക്ഷ നേരിടുന്നത്.
Read More
എട്ട് രാജ്യങ്ങൾക്ക് കൂടി പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.