/indian-express-malayalam/media/media_files/2025/07/11/balucshitan-2025-07-11-12-53-52.jpg)
ബലൂചിസ്ഥാൻ വീണ്ടും സംഘർഷഭരിതം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ സംഘർഷം തുടരുന്നു.വെള്ളിയാഴ്ച സ്വതന്ത്ര്യ ബലൂചിസ്ഥാൻ വാദികൾ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ഒൻപത് പേരെ വെടിവെച്ചു കൊന്നു. ബസിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ, മറ്റ്് യാത്രക്കാരെ ഇറക്കി വിട്ടതിന് ശേഷം വെടിവെയ്ക്കുകയായിരുന്നെന്ന് പാക് അധികൃതർ അറിയിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ സോബ് പ്രദേശത്തെ ദേശീയ പാതയിലാണ് സംഭവം നടന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണർ നവീദ് ആലം പറഞ്ഞു.
Also Read: അഭ്യൂഹങ്ങൾക്ക് വിരാമം; പൊതുവേദിയിലെത്തി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി
ബലൂചിസ്ഥാൻ വാദികൾ ബസ് തടഞ്ഞുനിർത്തി യാത്രക്കാരുടെ രേഖകൾ പരിശോധിച്ചതിന് ശേഷമാണ് വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട ഒൻപത് പേരും പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണ്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി-നവീദ് ആലം പറഞ്ഞു.
പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ആളുകളെയും ബലൂചിസ്ഥാനിലെ വ്യത്യസ്ത ഹൈവേകളിൽ ഓടുന്ന വാഹനങ്ങളെയു ബലൂചിസ്ഥാൻ വാദികൾ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. വെള്ളിയാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
Also Read:വൺബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഒപ്പുവെച്ച് ട്രംപ്; വാഗ്ദാനങ്ങൾ പാലിച്ചുവെന്ന് യു.എസ്. പ്രസിഡന്റ്
അതേസമയം ക്വെറ്റ, ലോറാലായ്, മസ്തുങ് എന്നിവിടങ്ങളിൽ ബലൂചിസ്ഥാൻ വാദികളും പാക് പട്ടാളവും തമ്മൽ രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായെന്ന് ബലൂചിസ്ഥാൻ സർക്കാരിന്റെ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു. ബലൂചിസ്ഥാൻ മാധ്യമങ്ങളിലെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം, രാത്രിയിൽ പ്രവിശ്യയിലെ പല സ്ഥലങ്ങളിലും ബലൂചിസ്ഥാൻ വാദികൾ സർക്കാർ സ്ഥാപനങ്ങൾ, പോലീസ് സ്‌റ്റേഷൻ, മൊബൈൽ ടവർ, ചെക്ക് പോസ്റ്റ് എന്നിവടങ്ങളിൽ വ്യാപക ആക്രമണം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
Also Read:ഉക്രെയ്‌നിൻ കനത്ത ഡ്രോൺ ആക്രമണവുമായി റഷ്യ
ഇറാനും അഫ്ഗാനിസ്ഥാനും അതിർത്തി പങ്കിടുന്ന പാക്കിസ്ഥാൻ പ്രവിശ്യയായ ബലൂചിസ്ഥാൻ, ദീർഘകാലമായി കലാപങ്ങളുടെ കേന്ദ്രമാണ്. സ്വതന്ത്ര്യ ബലൂചിസ്ഥാൻ എന്ന് ആവശ്യവുമായാണ് ഇവിടെ ജനങ്ങൾ തെരുവിലിറങ്ങുന്നത്. എണ്ണ, ധാതുക്കളാൽ സമ്പന്നമാണ് ബലൂചിസ്ഥാൻ.
Read More
താലിബാൻ ഭരണകൂടത്തെ അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.