/indian-express-malayalam/media/media_files/2025/01/24/K43Wnf4pZ0fhL0HvtF1O.jpg)
ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഒപ്പുവെച്ച് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ ബിൽ നിയമമായി.അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തിലാണ് നിർണായക ബില്ലിൽ ട്രംപ് ഒപ്പുവെയ്ക്കുന്നത്. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന ഗംഭീരമായ ചടങ്ങിലാണ് ട്രംപ് ബില്ലിൽ ഒപ്പുവച്ചത്.
Also Read:താലിബാൻ ഭരണകൂടത്തെ അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ
നികുതി ഇളവുകൾ, കുടിയേറ്റത്തിനും സൈന്യത്തിനുമുള്ള ചെലവ് വർധിപ്പിക്കൽ, ക്ലീൻ എനർജി ഫണ്ടിംഗ് വെട്ടിക്കുറയ്ക്കൽ, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിക്കെയ്ഡിലെ വെട്ടിക്കുറക്കലുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ബിൽ. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സെനറ്റും കോൺഗ്രസും പാസാക്കിയത്.
Also Read:ആചാരങ്ങൾ പാലിച്ചുവേണം ദലൈലാമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കേണ്ടത്: ഇന്ത്യ
കുടിയേറ്റ നിയന്ത്രണ നടപടികൾക്ക് ധനസഹായം നൽകുന്നതും 2017 ലെ നികുതി ഇളവുകൾ സ്ഥിരമാക്കുന്നതും ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ ആരോഗ്യ ഇൻഷുറൻസിൽ നിന്ന് പുറത്താക്കുമെന്ന് കരുതുന്നതുമായ ബിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭിന്നത മറികടന്ന് 214 നെതിരെ 218 വോട്ട് നേടിയാണ് കോൺഗ്രസ് പാസായത്. വാഗ്ദാനം നൽകി, വാഗ്ദാനം പാലിച്ചുവെന്ന് ബില്ലിൽ ഒപ്പിട്ട ശേഷം ട്രംപ് പറഞ്ഞു.
Also Read:യുദ്ധാനന്തര ഗാസയിൽ ഹമാസ് ഉണ്ടാകില്ല: ബെഞ്ചമിൻ നെതന്യാഹു
ട്രംപും സഖ്യകക്ഷികളും ബില്ലിനെ വിജയമായി ആഘോഷിച്ചപ്പോൾ, മെഡിക്കെയ്ഡ് വെട്ടിക്കുറവുകൾ പോലുള്ള വ്യവസ്ഥകൾ ഡെമോക്രാറ്റുകളിൽ നിന്നും ചില റിപ്പബ്ലിക്കൻമാരിൽ നിന്നും വിമർശനത്തിന് ഇടയാക്കിയിരുന്നു. കോൺഗ്രസിന്റെ രണ്ട് സഭകളിലൂടെയും ബില്ലിന് നേതൃത്വം നൽകിയതിന് ഹൗസ് സ്പീക്കർ മൈക്ക് ജോൺസണും സെനറ്റ് ഭൂരിപക്ഷ നേതാവ് ജോൺ തുണെയും നന്ദി അറിയിച്ചു.
വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ ആണ് ബിൽ ഒപ്പുവയ്ക്കൽ ചടങ്ങ് നടന്നത്. ചടങ്ങിനോടനുബന്ധിച്ച് സ്റ്റെൽത്ത് ബോംബറുകളും യുദ്ധവിമാനങ്ങളും ആകാശത്ത് പറന്നു.
Read More
'ബിഗ് ബ്യൂട്ടിഫുള്‍' ബില്‍ യുഎസ് കോൺഗ്രസ് പാസ്സാക്കി; ട്രംപ് ഇന്ന് ഒപ്പുവെക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.