scorecardresearch

ആചാരങ്ങൾ പാലിച്ചുവേണം ദലൈലാമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കേണ്ടത്: ഇന്ത്യ

ദലൈലാമ ടിബറ്റ് ജനതയുടെ പ്രതിനിധിയല്ലെന്നും പുതിയ ലാമയെ തങ്ങള്‍ തീരുമാനിക്കുമെന്നുമുള്ള ചൈനയുടെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു

ദലൈലാമ ടിബറ്റ് ജനതയുടെ പ്രതിനിധിയല്ലെന്നും പുതിയ ലാമയെ തങ്ങള്‍ തീരുമാനിക്കുമെന്നുമുള്ള ചൈനയുടെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു

author-image
WebDesk
New Update
dalialama

ദലൈലാമ (ഫൊട്ടൊ കടപ്പാട്-എക്സ്)

ന്യൂഡൽഹി: ദലൈലായമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കേണ്ടത് ആചാരങ്ങൾക്ക് അനുസരിച്ചാകണമെന്ന് ഇന്ത്യ. ദലൈലാമയുടെ പിൻഗാമിയെ സംബന്ധിച്ചുള്ള വിഷയത്തിൽ ഇതാദ്യമായാണ് ഇന്ത്യ പ്രതികരിക്കുന്നത്.  ഇപ്പോഴത്തെ ദലൈലാമയ്ക്ക് മാത്രമേ പിൻഗാമിയെ തിരഞ്ഞെടുക്കാൻ അവകാശമുള്ളെന്നും ഇന്ത്യ വ്യക്തമാക്കി. 

Advertisment

പുനർജന്മം തീരുമാനിക്കേണ്ടത് നിലവിലുള്ള ആചാരങ്ങളും  ഇപ്പോഴത്തെ ദലൈലാമയുടെ ആഗ്രഹ പ്രകാരവുമാണ്. അടുത്ത ദലൈലാമയെ തീരുമാനിക്കാൻ മറ്റാർക്കും അവകാശമില്ല. എല്ലാ ടിബറ്റുകാർക്കും  ബുദ്ധമത പാരമ്പര്യം പിന്തുടരുന്നവർക്കും പ്രധാനപ്പെട്ട കാര്യമാണിതെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.ധർമ്മശാലയിൽ ഞായറാഴ്ച നടക്കുന്ന ദലൈലാമയുടെ ജന്മദിനാഘോഷത്തിൽ  കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും രാജീവ് രഞ്ജൻ സിങ്ങും പങ്കെടുക്കുന്നുണ്ട്. 

Also Read:മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി; അതിവേഗം മോചനം ഉറപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

ദലൈലാമ ടിബറ്റ് ജനതയുടെ പ്രതിനിധിയല്ലെന്നും പുതിയ ലാമയെ തങ്ങള്‍ തീരുമാനിക്കുമെന്നുമുള്ള ചൈനയുടെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു.ഇതിനുപിന്നാലെയാണ് വിഷയത്തിൽ ഇന്ത്യയുടെ പ്രതികരണം. ദലൈലാമയുടെ പിൻഗാമിക്ക് ചൈനീസ് സർക്കാരിന്റെ അംഗീകാരം വേണമെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗിന്റെ നേരത്തെ പറഞ്ഞിരുന്നത്.

Advertisment

Also Read:പന്ത്രണ്ടാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയും സുഹൃത്തും അറസ്റ്റിൽ

എന്നാൽ ചൈനയുടെ പ്രസ്താവനയ്ക്കെതിരെ ദലൈലാമ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ പരമ്പരാഗത ടിബറ്റൻ ബുദ്ധമത ആചാരങ്ങൾ അനുസരിച്ചു ആകുമെന്ന് ദലൈലാമ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ ഇടപെടാൻ മറ്റാർക്കും അത്തരമൊരു അധികാരമില്ല. പിൻഗാമിയെ തന്‍റെ മരണശേഷമേ നിശ്ചയിക്കൂവെന്നും ദലൈലാമ ചൈനയ്ക്ക് മറുപടി നൽകിയിരുന്നു. 

Also Read:തമിഴ്‌നാട് കസ്റ്റഡി മരണം; സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

തന്‍റെ അനുയായികള്‍ ടിബറ്റൻ ബുദ്ധ പാരമ്പര്യം തുടര്‍ന്നുപോരുന്നവരില്‍ നിന്നും ലാമയ്ക്കായുള്ള അന്വേഷണം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാമെന്നും പാരമ്പര്യം മുറുകെ പിടിച്ചുതന്നെയാകും തീരുമാനം പുറത്തുവരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാമയുടെ പിന്തുടര്‍ച്ച ഉണ്ടാകുമെന്നും അതില്‍ സംശയം വേണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. കഴിഞ്ഞ 14 വര്‍ഷമായി ഇക്കാര്യത്തില്‍ ലാമ മൗനം പാലിക്കുകയായിരുന്നു.

Read More

ഊബർ, ഒല യാത്രക്കാർക്ക് തിരിച്ചടി; നിരക്ക് ഇരട്ടിയാക്കാൻ അനുമതി നൽകി കേന്ദ്രം

Dalai Lama

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: