scorecardresearch

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി; അതിവേഗം മോചനം ഉറപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

Indians Abducted in Mali Africa: കെയ്‌സ് പട്ടണത്തിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലെ ജീവനക്കാരായ മൂന്നു ഇന്ത്യൻ പൗരന്മാരെയാണ് ഭീകരർ ബന്ദികളാക്കിയത്

Indians Abducted in Mali Africa: കെയ്‌സ് പട്ടണത്തിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലെ ജീവനക്കാരായ മൂന്നു ഇന്ത്യൻ പൗരന്മാരെയാണ് ഭീകരർ ബന്ദികളാക്കിയത്

author-image
WebDesk
New Update
MEA spokesperson Randhir Jaiswal

ചിത്രം: എക്സ്

Indians abducted in Al-Qaeda-linked terror strikes: ഡൽഹി: മാലിയിൽ ഭീകരാക്രമണത്തിനിടെ മൂന്ന് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയി. ജൂലൈ 1 ന് നടന്ന സംഘടിത ആക്രമണത്തിനിടെ, കെയ്‌സ് പട്ടണത്തിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലെ ജീവനക്കാരായ മൂന്നു ഇന്ത്യൻ പൗരന്മാരെയാണ് ബന്ദികളാക്കിയത്. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘടനയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

Advertisment

സംഭവത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ മോചനം ഉറപ്പാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മാലി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം നിർഭാഗ്യകരമെന്ന് ഇന്ത്യ അപലപിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 'തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം സുരക്ഷിതമായി മോചിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇന്ത്യ ഗവൺമെന്റ് മാലി സർക്കാരിനോട് ആവശ്യപ്പെട്ടു,' വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Also Read: ഗാസയിൽ വെടിനിർത്തലെന്ന് ട്രംപ്; ഇസ്രായേൽ സമ്മതിച്ചെന്ന് പ്രഖ്യാപനം

ബമാകോയിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ട അധികാരികളുമായും, പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികളുമായും, സിമന്റ് ഫാക്ടറി മാനേജ്‌മെന്റുമായും ആശയവിനിമയം നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ കുടുംബങ്ങളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. 

Advertisment

Also Read: ഊബർ, ഒല യാത്രക്കാർക്ക് തിരിച്ചടി; നിരക്ക് ഇരട്ടിയാക്കാൻ അനുമതി നൽകി കേന്ദ്രം

നിലവിലെ സാഹചര്യത്തിൽ മാലിയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം സുരക്ഷാ ഉപദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം അൽ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്റത്ത് അൽ-ഇസ്ലാം വൽ-മുസ്ലിമീൻ ചൊവ്വാഴ്ച മാലിയിലുടനീളം നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

Read More: പന്ത്രണ്ടാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയും സുഹൃത്തും അറസ്റ്റിൽ

Terrorist Attack S Jaishankar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: