scorecardresearch

ഊബർ, ഒല യാത്രക്കാർക്ക് തിരിച്ചടി; നിരക്ക് ഇരട്ടിയാക്കാൻ അനുമതി നൽകി കേന്ദ്രം

തിരക്കേറിയ സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ ഇരട്ടി വരെ ഈടാക്കാനാണ് അനുമതി നൽകിയിരിക്കുന്നത്

തിരക്കേറിയ സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ ഇരട്ടി വരെ ഈടാക്കാനാണ് അനുമതി നൽകിയിരിക്കുന്നത്

author-image
WebDesk
New Update
Online Taxi Ola Uber

(Express Archives: Sahil Walia)

ഡൽഹി: ഊബർ, ഒല, റാപ്പിഡോ തുടങ്ങി രാജ്യത്തെ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികൾക്ക് നിരക്ക് വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. തിരക്കേറിയ സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ ഇരട്ടി വരെ ഈടാക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതുവരെ തിരക്കുള്ള സമയങ്ങളിൽ സർജ് പ്രൈസ് അല്ലെങ്കിൽ ഡൈനാമിക് നിരക്ക് ആയി അടിസ്ഥാന നിരക്കിന്റെ 1.5 മടങ്ങായിരുന്നു ഈടാക്കിയിരുന്നത്.

Advertisment

തിരക്കില്ലാത്ത സമയങ്ങളിൽ, അടിസ്ഥാന നിരക്ക് 50 ശതമാനമായി കുറയാമെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ പുതുക്കിയ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കി. മൂന്നു മാസത്തിനുള്ളിൽ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

Also Read: തമിഴ്‌നാട് കസ്റ്റഡി മരണം; സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, യാത്രക്കാരില്ലാതെ സഞ്ചരിച്ച ദൂരം, യാത്രക്കാരെ കയറ്റാനായി സഞ്ചരിച്ച ദൂരം, ഇതിനായി ആവശ്യമായിവന്ന ഇന്ധനം എന്നിവയുൾപ്പെടെയുള്ള ഡെഡ് മൈലേജിന് നഷ്ടപരിഹാരം നൽകുന്നതിന് കുറഞ്ഞത് മൂന്ന് കിലോമീറ്ററിന് അടിസ്ഥാന നിരക്ക് ഈടാക്കാവുന്നതാണ്. യാത്രാ ദൂരം 3 കിലോമീറ്ററിൽ താഴെ മാത്രമുള്ളപ്പോൾ ഒഴികെ, യാത്രക്കാരിൽ നിന്നും ഡെഡ് മൈലേജിന് നിരക്ക് ഈടാക്കാൻ കഴിയില്ലെന്നും യാത്ര ആരംഭിക്കുന്ന സ്ഥലം മുതൽ യാത്രക്കാരെ ഇറക്കിവിടുന്ന സ്ഥലം വരെ മാത്രമേ നിരക്ക് ഈടാക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.

Advertisment

Also Read:ഡിജിറ്റൽ തട്ടിപ്പ്; നഷ്ടപ്പെടുന്ന പണം വീണ്ടെടുക്കാൻ കഴിയാത്തത് എന്തുകൊണ്ട് ?

അതേസമയം, ഡ്രൈവർ സാധുവായ കാരണമില്ലാതെ യാത്ര റദ്ദാക്കുകയാണെങ്കിൽ 10 ശതമാനം പിഴ ചുമത്താമെന്നും, ഇത് 100 രൂപയിൽ അധികമാകരുതെന്നും പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. സമാനമായി, സാധുവായ കാരണമില്ലാതെ യാത്ര റദ്ദാക്കിയാൽ യാത്രക്കാരനിൽ നിന്നും, 100 രൂപയിൽ കൂടാതെ നിരക്കിന്റെ 10 ശതമാനം പിഴ ഈടാക്കാം.

Read More: ഓപ്പറേഷൻ സിന്ദൂർ; വ്യോമസേനയ്ക്ക് വിമാനം നഷ്ടമായതിന് കാരണം സർക്കാരിന്റെ നിയന്ത്രണങ്ങൾ

Taxi Service Online Uber Ola Service

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: