scorecardresearch

ഡിജിറ്റൽ തട്ടിപ്പ്; നഷ്ടപ്പെടുന്ന പണം വീണ്ടെടുക്കാൻ കഴിയാത്തത് എന്തുകൊണ്ട് ?

ഡിജിറ്റൽ തട്ടിപ്പിന് ഇരയാകുന്നവർ പലപ്പോഴും ഏറെ വൈകിയാണ് പോലീസിൽ വിവരം അറിയിക്കുന്നത്. ഇതുതന്നെയാണ് ഇത്തരം കേസുകളിൽ പ്രതികളെ കണ്ടെത്തുന്നതിൽ പോലീസിനെ പ്രതിസന്ധിയിലാക്കുന്നത്

ഡിജിറ്റൽ തട്ടിപ്പിന് ഇരയാകുന്നവർ പലപ്പോഴും ഏറെ വൈകിയാണ് പോലീസിൽ വിവരം അറിയിക്കുന്നത്. ഇതുതന്നെയാണ് ഇത്തരം കേസുകളിൽ പ്രതികളെ കണ്ടെത്തുന്നതിൽ പോലീസിനെ പ്രതിസന്ധിയിലാക്കുന്നത്

author-image
WebDesk
New Update
online arrest victims

ഡിജിറ്റൽ തട്ടിപ്പ്; നഷ്ടപ്പെടുന്ന പണം വീണ്ടെടുക്കാൻ കഴിയാത്തത് എന്തുകൊണ്ട് ?

ഡിജിറ്റൽ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ലക്ഷങ്ങൾ മുതൽ കോടികൾ വരെ ഇത്തരം തട്ടിപ്പിലൂടെ നഷ്ടമായവരുണ്ട്. ദി ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിൽ ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവരിൽ ഒരാൾക്ക് മാത്രമാണ് മോഷ്ടിച്ച പണത്തിന്റെ 75 ശതമാനത്തിലധികം വീണ്ടെടുക്കാനായത്. മറ്റ് കേസുകൾ പത്ത് ശതമാനം പോലും വീണ്ടെടുക്കാനായിട്ടില്ല. 

കണ്ടെത്താനാവാത്ത ചങ്ങലകൾ

Advertisment

ഡിജിറ്റൽ തട്ടിപ്പിന് ഇരയാകുന്നവർ പലപ്പോഴും ഏറെ വൈകിയാണ് പോലീസിൽ വിവരം അറിയിക്കുന്നത്. ഇതുതന്നെയാണ് ഇത്തരം കേസുകളിൽ പ്രതികളെ കണ്ടെത്തുന്നതിൽ പോലീസിനെ പ്രതിസന്ധിയിലാക്കുന്നത്. ഒറ്റൊറ്റ ദിവസം കൊണ്ടല്ല തട്ടിപ്പ് നടത്തുന്നത്. ഇരയെ ഭീഷണിപ്പെടുത്തി ദിവസങ്ങൾ കൊണ്ടാണ് തട്ടിപ്പ് സംഘങ്ങൾ പണം അപഹരിക്കുന്നത്. ഈ തുക വ്യാജമേൽവിലാസത്തിലുള്ള മ്യൂൾ അക്കൗണ്ടുകൾ വഴി വേഗത്തിൽ മാറ്റിയെടുക്കും. പലപ്പോഴും വലിയൊരു തുക നഷ്ടമായതിന് ശേഷമാകും ഇരകൾ ഇക്കാര്യം മറ്റുള്ളവരോട് പറയുന്നത്. ഈ സമയം കൊണ്ട് തട്ടിപ്പ് സംഘങ്ങൾ പണം സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റും. 

Also Read:വ്യാജസംഘടനകളുടെ മറവിൽ വിലസുന്ന ഓൺലൈൻ തട്ടിപ്പ സംഘങ്ങൾ

വ്യാജ മേൽവിലാസങ്ങളിലുള്ള അക്കൗണ്ടുകളിലേക്ക് പണം എത്തിയാൽ നിമിഷനേരം കൊണ്ടാകും തട്ടിപ്പ് സംഘങ്ങൾ പണം സുരക്ഷിതമായി മാറ്റുന്നതെന്ന് പോലീസ് പറയുന്നു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഝജ്ജർ ബ്രാഞ്ചിലെ ഒരു മ്യൂൾ അക്കൗണ്ടിൽ നിന്ന് 29 മിനിറ്റിനുള്ളിൽ ഏകദേശം മൂന്ന് കോടി രൂപയാണ് മാറ്റിയെടുത്തത്. പണം കൈമാറ്റം ചെയ്യുന്നതിന് മുമ്പ് തന്നെ വിവരം പോലീസിനെ അറിയിക്കുന്നതാണ് ഇത്തരം തട്ടിപ്പിൽ നിന്ന് രക്ഷനേടാനുള്ള പ്രധാന മാർഗം. 

കെട്ടിക്കിടക്കുന്ന കേസ് ഫയലുകൾ

സൈബർ തട്ടിപ്പുകൾ  അന്വേഷിക്കാൻ മാത്രം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ. ഇവിടെ മാത്രം കെട്ടിക്കിടക്കുന്നത് നിരവധി പരാതികളാണ്. ഓരോ സംസ്ഥാനത്തെയും പോലീസിൽ ലഭിക്കുന്നതും നിരവധി പരാതികളാണ്. 

Advertisment

Also Read:ഭീകരമാണ് അവസ്ഥ; 2024ൽ തട്ടിയെടുത്തത് 1,935 കോടി; ഡിജിറ്റൽ തട്ടിപ്പിന്റെ വേരുകൾ ഒരു അന്വേഷണം

എണ്ണത്തിൽ കൂടുതൽ പരാതികൾ ലഭിക്കുന്നത് ഇവയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പലയിടങ്ങളിലേക്കായി പണം കൈമാറ്റം ചെയ്യുന്ന രീതിയും തട്ടിപ്പ്് സംഘങ്ങൾ സ്വീകരിക്കുന്നുണ്ട്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ഒന്നരക്കോടി രൂപ നഷ്ടമായ ഒരുകേസിൽ ഇതുവരെ വീണ്ടെടുക്കാനായത് വെറും പതിനാറ് ലക്ഷം രൂപയാണ്. 

തട്ടിപ്പിന് ഇരയായാൽ ഉടൻ പോലീസിനെയോ ബാങ്ക് അധികൃതരയോ അറിയിക്കുന്നത് വഴി ഇരകൾ പണം ട്രാൻസ്ഫർ ചെയ്യുന്ന അക്കൗണ്ടുകൾ മരവിപ്പിക്കാനാകും. ഇതുവഴി ഇത്തരം തട്ടിപ്പുകൾ തടയാനാകുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ഒറ്റ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതിലെ അപകട സാധ്യത മനസ്സിലാക്കിയ തട്ടിപ്പ് സംഘങ്ങൾ വിവിധ അക്കൗണ്ടുകളിലേക്കാണ് ഇരകളിൽ നിന്ന് പണം വാങ്ങുന്നത്. 

ജാഗ്രതയാണ് മുഖ്യം

കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉപദേശക സമിതിയുടെ അഭിപ്രായത്തിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, പ്രത്യേകിച്ച് ഫേസ്ബുക്ക്, ടെലിഗ്രാം പോലുള്ള മെസേജിംഗ് ആപ്പുകൾ എന്നിവയിലൂടെ കുടുംബ, ബാങ്കിംഗ് വിശദാംശങ്ങൾ കൈമാറ്റം ചെയ്യുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ഇക്കാര്യത്തിൽ പൊതുജനങ്ങളിൽ ജാഗ്രതയാണ് മുഖ്യം.

Also Read: തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; 12 പേർക്ക് ദാരുണാന്ത്യം; നിരവധി പേർ കുടുങ്ങി

തട്ടിപ്പ് ഇടപാടുകൾക്ക് ഇരയായാൽ മൂന്ന് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്താൽ പണം തിരികെ ലഭിക്കുമെന്നാണ് ആർബിഐ മാർഗനിർദേശത്തിൽ പറയുന്നത്. എന്നാൽ ഇരയാകുന്ന വ്യക്തി സ്വന്തം അക്കൗണ്ട് വഴി സ്വമേധയാ നടത്തുന്ന ഇടപാടുകൾ ആയതിനാൽ ഇത്തരം കേസുകളിൽ ബാങ്കുകൾക്ക് ഇടപെടുന്നതിൽ പരിമിതികൾ ഉണ്ടെന്ന് സൈബർ വിദഗ്ധരും ബാങ്കിംഗ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

Read More

ഓപ്പറേഷൻ സിന്ദൂർ; വ്യോമസേനയ്ക്ക് വിമാനം നഷ്ടമായതിന് കാരണം സർക്കാരിന്റെ നിയന്ത്രണങ്ങൾ

Online frauds

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: