scorecardresearch

വ്യാജസംഘടനകളുടെ മറവിൽ വിലസുന്ന ഓൺലൈൻ തട്ടിപ്പ സംഘങ്ങൾ

പേരിലൊതുങ്ങുന്ന സംഘടനകളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് ഓൺലൈൻ തട്ടിപ്പുവഴിയുള്ള പണം അധികവും എത്തുന്നത്. ഇത്തരം സംഘടകളെ തേടി പോയാൽ ബോർഡല്ലാതെ ഒന്നും കാണാനാകില്ല. ഇന്ത്യൻ എക്‌സ്പ്രസ് അന്വേഷണം തുടരുന്നു

പേരിലൊതുങ്ങുന്ന സംഘടനകളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് ഓൺലൈൻ തട്ടിപ്പുവഴിയുള്ള പണം അധികവും എത്തുന്നത്. ഇത്തരം സംഘടകളെ തേടി പോയാൽ ബോർഡല്ലാതെ ഒന്നും കാണാനാകില്ല. ഇന്ത്യൻ എക്‌സ്പ്രസ് അന്വേഷണം തുടരുന്നു

author-image
Ritu Sarin
New Update
express investigation

വ്യാജസംഘടനകളുടെ മറവിൽ വിലസുന്ന ഓൺലൈൻ തട്ടിപ്പ സംഘങ്ങൾ

പേരിലൊതുങ്ങുന്ന തട്ടിപ്പ് സംഘടനകളുടെ മറവിലാണ് ഓൺലൈൻ തട്ടിപ്പിൽ അധികവും നടക്കുന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് അന്വേഷണത്തിൽ വ്യക്തമായി. കിഴക്കൻ ഡൽഹിയിലെ ത്രിലോക്പൂരിലെ ഒരു ഫ്‌ളാറ്റിന് മുമ്പിൽ ജീവിക ഫൗണ്ടേഷൻ എന്നൊരു ബോർഡുണ്ട്. എന്നാൽ, ബോർഡ് തൂക്കിയ ഫ്‌ളാറ്റ് ഇതുവരെ തുറന്നുകണ്ടിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 

Advertisment

Also Read:ഓപ്പറേഷൻ സിന്ദൂർ; വ്യോമസേനയ്ക്ക് വിമാനം നഷ്ടമായതിന് കാരണം സർക്കാരിന്റെ നിയന്ത്രണങ്ങൾ

അടുത്തിടെ രാജ്യത്തെ പ്രധാനനഗരങ്ങളിൽ നടന്ന് സൈബർ തട്ടിപ്പുകൾ വഴിയുള്ള പണമെത്തിയത് ഈ സ്ഥാപനത്തിന്റെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഡൽഹി കരോൾ ബാഗ് ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്കാണ്. 2023 ഒക്ടോബറിലാണ് ഈ സംഘടനയുടെ പേരിൽ ബാങ്കിൽ അക്കൗണ്ട് തുറന്നത്. കൈവൈസി മാനദണ്ഡങ്ങൾ പാലിച്ചാണ് അക്കൗണ്ട തുടങ്ങിയതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഈ അക്കൗണ്ട് വഴി ദിവസവും കോടിക്കണക്കിന് രൂപയുടെ കൈമാറ്റമാണ് നടന്നതെന്ന് ഡൽഹി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

ഒരു ദിവസം മൂന്നരക്കോടി രൂപ വരെ

വിവിധ അക്കൗണ്ടിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് ജീവിക ഫൗണ്ടേഷന്റെ അക്കൗണ്ടിൽ ദിവസവും വന്നുചേരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2024 ഓഗസ്റ്റ് എട്ടിലെ കണക്കുകൾ മാത്രം പരിശോധിച്ചപ്പോൾ അന്നേദിവസം 1960 ഇടപാടുകളാണ് നടന്നത്.  3.72 കോടി രൂപ ക്രെഡിറ്റ് ചെയ്യുകയും 3.33 കോടി രൂപ ഡെബിറ്റ് ചെയ്യുകയും ചെയ്തു. ആ ദിവസത്തെ പ്രാരംഭ ബാലൻസ് വെറും  556 രൂപ മാത്രമായിരുന്നെന്ന്് പോലീസ്് പറഞ്ഞു.

Advertisment

Also Read:കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 35 ആയി ഉയർന്നു; അന്വേഷണത്തിന് ഉന്നതതല സമിതി

മുൻ ഐഎഎഫ് ഉദ്യോഗസ്ഥൻ ബിരേൻ യാദവിനെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കി 42.5 ലക്ഷം രൂപ അക്കൗണ്ടിലേക്ക് മാറ്റാൻ നിർബന്ധിച്ച ദിവസമാണിതെന്ന് പോലീസ് രേഖകൾ വ്യക്തമാക്കുന്നു. മൊത്തത്തിൽ, നാല് ബാങ്കുകളിലെ സംശയിക്കപ്പെടുന്ന മ്യൂൾ അക്കൗണ്ടുകളിലേക്ക് മൊത്തം 1.59 കോടി രൂപ ട്രാൻസ്ഫർ ചെയ്യാൻ തട്ടിപ്പുകാർ യാദവിനെ നിർബന്ധിച്ചതായി രേഖകൾ വ്യക്തമാക്കുന്നു.

ഇന്ന്, ഡിജിറ്റൽ അറസ്റ്റ്, സൈബർ തട്ടിപ്പ് കേസുകളിൽ കുറഞ്ഞത് ആറ് വ്യത്യസ്ത സംസ്ഥാന പോലീസ് അന്വേഷണങ്ങളുടെ കേന്ദ്രബിന്ദുവാണ് ജീവികയുടെ മ്യൂൾ അക്കൗണ്ട്. ഗുരുഗ്രാം (38.3 ലക്ഷം രൂപ), ഹൈദരാബാദ് (27.7 ലക്ഷം രൂപ), മണിപ്പാൽ (21.7 ലക്ഷം രൂപ), ചെന്നൈ (39 ലക്ഷം രൂപ), കൊൽക്കത്ത (14 ലക്ഷം രൂപ) എന്നിങ്ങനെയാണ് തട്ടിപ്പ വഴി ഈ അക്കൗണ്ടിലേക്ക് എത്തിയ തുകയുടെ കണക്ക്. 

ബാങ്കുകൾക്ക് മുന്നറിയിപ്പ് ലഭിക്കുന്നില്ലേ?

ഗുരുഗ്രാമിലെ  ഒരു ഉന്നത പരസ്യ എക്‌സിക്യൂട്ടീവിനെ ഡിജിറ്റൽ അറസ്റ്റ് ്തട്ടിപ്പുസംഘങ്ങൾ പറ്റിച്ച് പണം അപഹരിച്ചത് മറ്റൊരു രീതിയിലാണ്. അഞ്ചരക്കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. പല ഘട്ടങ്ങളായി ലക്ഷങ്ങൾ നൽകി. ഈ പണം എത്തിയതാകട്ടെ ഹരിയാനയിലെ  26 വയസ്സുള്ള ഒരു തൊഴിൽരഹിതന്റെ അക്കൗണ്ടിലേക്കാണ്. 

Also Read:ശിവകാശിയിൽ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; അഞ്ചു പേർക്ക് ദാരുണാന്ത്യം

സമാനമായ രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത്രയധികം തുക കൈമാറുമ്പോൾ ബാങ്കുകൾ എന്തുകൊണ്ട് മുന്നറിയിപ്പ് സന്ദേശങ്ങൾ ശ്രദ്ധിക്കുന്നില്ലായെന്നതാണ്. ഓൺലൈൻ ഇടപാടുകളിൽ ഇത്തരം കാര്യങ്ങൾ ബാങ്ക് നേരിട്ട് ശ്രദ്ധിക്കില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. എന്നാൽ തട്ടിപ്പുകൾ സ്ഥിരമായതോടെ സംശയാസ്പദമായ ചില അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് ഐസിഐസിഐ ബാങ്ക് ചെയർമാൻ  പി ശ്രീനിവാസ് കുമാർ പറഞ്ഞു. 

സാങ്കേതികവിദ്യയുടെ വേഗതയും കൈമാറ്റങ്ങളുടെ സങ്കീർണ്ണതകളും കണക്കിലെടുക്കുമ്പോൾ ഓൺലൈൻ തട്ടിപ്പിനെതിരെയുള്ള പ്രതിരോധ നടപടികൾ നിർണായകമാണ്. ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ, ഡിജിറ്റൽ അറസ്റ്റിന് ഇരയായവർക്ക് നഷ്ടപ്പെട്ടത് വീണ്ടെടുക്കാനുള്ള സാധ്യതകൾ കുറവാണെന്നാണ് ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. 

Read More

ഭീകരമാണ് അവസ്ഥ; 2024ൽ തട്ടിയെടുത്തത് 1,935 കോടി; ഡിജിറ്റൽ തട്ടിപ്പിന്റെ വേരുകൾ ഒരു അന്വേഷണം

Cyber Frauds Bank Fraud Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: