scorecardresearch

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; 12 പേർക്ക് ദാരുണാന്ത്യം; നിരവധി പേർ കുടുങ്ങി

Hyderabad Factory Blast Update: സ്ഫോടനം നടക്കുമ്പോൾ 61 പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു

Hyderabad Factory Blast Update: സ്ഫോടനം നടക്കുമ്പോൾ 61 പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു

author-image
WebDesk
New Update
Patancheru Factory Blast

ചിത്രം: എക്സ്

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ സ്ഫോടനത്തിൽ 12 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 36 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പഷാമൈലാരം വ്യാവസായിക മേഖലയിൽ പ്രവർത്തിക്കുന്ന സിഗാച്ചി കെമിക്കൽസിലാണ് അപകടമുണ്ടായത്.

Advertisment

സ്ഫോടനം നടക്കുമ്പോൾ കെട്ടിടത്തിൽ 61 പേർ ഉണ്ടായിരുന്നുവെന്നും നിരവധി പേർ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എത്ര പേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read: കൊൽക്കത്ത ലോ കോളേജ് ബലാത്സംഗ കേസ്: മുഖ്യപ്രതി സ്ഥിരം കുറ്റവാളി, ഒരിക്കൽ പോലും പിടിക്കപ്പെട്ടില്ല

രക്ഷാപ്രവർത്തനങ്ങൾക്കായി അഗ്നിശമനസേനയുടെ 11 യൂണിറ്റുകൾ സ്ഥലത്തുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീയണയ്ക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, കെട്ടിടത്തിനുള്ളിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്, ജില്ലാ ഭരണകൂട അറിയിച്ചു.

Read More

Advertisment
Telangana Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: