scorecardresearch

നവജാത ശിശുക്കളുടെ കൊലപാതകം: അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കി, വയറിൽ തുണികെട്ടി ​ഗർഭം മറച്ചു

കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയശേഷം ബക്കറ്റിൽ കൊണ്ടുവന്ന് വീടിനു പിന്നിൽ കുഴിച്ചിട്ടെന്നാണ് അനീഷ പൊലീസിനോട് പറഞ്ഞിരിക്കുന്നത്

കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയശേഷം ബക്കറ്റിൽ കൊണ്ടുവന്ന് വീടിനു പിന്നിൽ കുഴിച്ചിട്ടെന്നാണ് അനീഷ പൊലീസിനോട് പറഞ്ഞിരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aneesha child death

അനീഷ, ഭവിൻ

തൃശൂർ: നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ ഭവിനെയും അനീഷയെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞുങ്ങളെ കുഴിച്ചു മൂടിയ കുഴികൾ തുറന്നുള്ള പരിശോധനയും ഇന്ന് നടക്കും. ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുക.

Advertisment

അതിനിടെ, ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്ന് അനീഷ മൊഴി നൽകിയിട്ടുണ്ട്. വയറിൽ‌ തുണികെട്ടിയാണ് ഗർഭാവസ്ഥ മറച്ചുവച്ചത്. ഗർഭിണിയാണെന്ന് വീട്ടുകാരും നാട്ടുകാരും അറിയാതിരിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കി. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയശേഷം ബക്കറ്റിൽ കൊണ്ടുവന്ന് വീടിനു പിന്നിൽ കുഴിച്ചിട്ടെന്നാണ് അനീഷ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. 

Also Read: സംസ്ഥാനത്ത് നാളെ മഴ കുറയും; 3 മുതൽ വീണ്ടും ശക്തമാകും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

2020 ലാണ് സമൂഹ മാധ്യമത്തിലൂടെ ഭവിനെ അനീഷ പരിചയപ്പെടുന്നത്. 2021 ലാണ് ആദ്യ കുഞ്ഞിനെ പ്രസവിക്കുന്നത്. ഈ കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം നൂലുവെളിയിലെ വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ടു. എട്ടു മാസങ്ങൾക്കു ശേഷം കുഴി തുറന്ന് അസ്ഥി ആൺസുഹൃത്തിനെ ഏൽപ്പിക്കുകയായിരുന്നു. 2024 ഓഗസ്റ്റ് 29 നാണ് രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അടുത്ത ദിവസം ആൺസുഹൃത്തിന്റെ ബന്ധുവീടിന് സമീപം മൃതദേഹം കുഴിച്ചിട്ടു. നാലു മാസത്തിനു ശേഷം കുഴി തുറന്ന് അസ്ഥികൾ പുറത്തെടുത്തു.

Advertisment

Also Read: നവജാത ശിശുക്കളെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; കൊന്നത് അമ്മ തന്നെയെന്ന് എഫ്ഐആർ

എപ്പോഴെങ്കിലും അന്വേഷണം ഉണ്ടായാൽ തെളിവ് നശിപ്പിക്കാനാണ് മൃതദേഹം കുഴിച്ചിട്ടിടത്ത് നിന്ന് അസ്ഥി എടുത്ത് ഭവിനെ ഏൽപ്പിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. എന്നാൽ, മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥി കടലിൽ നിമജ്ജനം ചെയ്യാൻ ഭവിൻ വാങ്ങിയെന്നാണ് അനീഷ പൊലീസിന് നൽകിയ മൊഴി. അനീഷ തന്നിൽനിന്ന് അകന്നാൽ ഭീഷണിപ്പെടുത്താനാണ് ഭവിൻ കുഞ്ഞുങ്ങളുടെ അസ്ഥികൾ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Also Read: വയനാട് സ്വദേശി ഹേമചന്ദ്രൻ്റെ കൊലപാതകം; മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും

ഇന്നലെയാണ് ഭവിൻ അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി ഭവിൻ പൊലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. അനീഷ തന്നിൽ നിന്ന് അകലുന്നുവെന്ന സംശയത്തെ തുടർന്ന് ഭവിൻ അസ്ഥിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വെള്ളിക്കുളങ്ങര സ്വദേശി അനീഷ, ആമ്പല്ലൂർ സ്വദേശി ഭവിൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

Read More: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരങ്ങളില്ല; തുറന്ന് പറഞ്ഞ് വകുപ്പ് മേധാവി

Murder Thrissur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: