/indian-express-malayalam/media/media_files/2025/06/29/hemachandran-murder-case-2025-06-29-15-04-39.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കോഴിക്കോട്: തമിഴ്നാടിനോട് ചേർന്നുള്ള ചേരമ്പാടി വനത്തിൽ നിന്ന് കണ്ടെത്തിയ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു. ഡിഎൻഎ പരിശോധനകൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. പരിശോധന ഇന്ന് നടക്കുമെന്നാണ് വിവരം.
കോഴിക്കോട് നിന്ന് ഒന്നര വർഷം മുമ്പ് കാണാതായ ഹേമചന്ദ്രൻ്റെ മൃതദേഹം ഇന്നലെയാണ് പൊലീസ് കണ്ടെത്തിയത്. ചേരമ്പാടി വനത്തിൽ കഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹ ഭാഗങ്ങൾ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക തർക്കത്തെ തുടർന്ന് ഹേമചന്ദ്രനെ കൊന്ന് വനത്തിൽ കുഴിച്ചുമൂടി എന്നാണ് സൂചന.
Also Read: കൊല്ലപ്പെട്ടത് ഒന്നര വർഷം മുൻപ് കാണാതായ ഹേമചന്ദ്രൻ; വനത്തിൽ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തു
സംഭവത്തിൽ, ബത്തേരി സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കുഴിച്ചിടാൻ സഹായിച്ചവരാണ് പിടിയിലായതെന്നാണ് സൂചന. സുൽത്താൻ ബത്തേരി സ്വദേശിയായ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നൗഷാദ് വിദേശത്താണ്. ഇയാളെ ഉടൻ നാട്ടിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം.
Also Read: നവജാതശിശുക്കളെ കുഴിച്ചിട്ടു: മാതാപിതാക്കൾ കസ്റ്റഡിയിൽ
ഹേമചന്ദ്രനെ 2024 മാർച്ച് 20 മുതൽ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിലാണ് കേസ് അന്വേഷണം ആരംഭിച്ചത്. മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹേമചന്ദ്രന് പലരുമായും സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഹേമചന്ദ്രനെ കൊലപ്പെടുത്തി ചേരമ്പാടിയിൽ കുഴിച്ചുമൂടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Read More: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമം; അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us