scorecardresearch

കൊല്ലപ്പെട്ടത് ഒന്നര വർഷം മുൻപ് കാണാതായ ഹേമചന്ദ്രൻ; വനത്തിൽ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തു

തമിഴ്നാടിനോട് ചേർന്നുള്ള ചേരമ്പാടി വനത്തിൽ നിന്നാണ് മൃതദേഹ ഭാഗങ്ങൾ പൊലീസ് കണ്ടെത്തിയത്

തമിഴ്നാടിനോട് ചേർന്നുള്ള ചേരമ്പാടി വനത്തിൽ നിന്നാണ് മൃതദേഹ ഭാഗങ്ങൾ പൊലീസ് കണ്ടെത്തിയത്

author-image
WebDesk
New Update
Kozhikode Murder

ചിത്രം: സ്ക്രീൻഗ്രാബ്

വയനാട്: കോഴിക്കോട് നിന്ന് ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രൻ്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. തമിഴ്നാടിനോട് ചേർന്നുള്ള ചേരമ്പാടി വനത്തിൽ നിന്നാണ് മൃതദേഹ ഭാഗങ്ങൾ പൊലീസ് കണ്ടെത്തിയത്.

Advertisment

സാമ്പത്തിക തർക്കത്തെ തുടർന്ന് ഹേമചന്ദ്രനെ കൊന്ന് വനത്തിൽ കുഴിച്ചുമൂടി എന്നാണ് സൂചന. കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തിന്റെ ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള ശാത്രീയ പരീശോധനകൾ നടത്തുമെന്നാണ് വിവരം. 

Also Read: കൊല്‍ക്കത്ത കൂട്ടബലാത്സംഗം: കോളേജിലെ സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍; ലൈംഗിക അതിക്രമമെന്ന് മെഡിക്കൽ റിപ്പോർട്ട്

സംഭവത്തിൽ, ബത്തേരി സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കുഴിച്ചിടാൻ സഹായിച്ചവരാണ് പിടിയിലായതെന്നാണ് സൂചന. സുൽത്താൻ ബത്തേരി സ്വദേശിയായ മുഖ്യപ്രതി വിദേശത്തേയ്ക്ക് കടന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് ടിവി ചാനലുകൾ റിപ്പോർട്ടു ചെയ്തു.

Advertisment

Also Read: ദുരന്തസാധ്യത പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം; ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

ഒന്നര വർഷം മുൻപ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മിസ്സിങ്ങ് കേസിലാണ് സുപ്രധാന വഴിത്തിരിവ്. ഹേമചന്ദ്രനെ കൊലപ്പെടുത്തി ചേരമ്പാടിയിൽ കുഴിച്ചുമൂടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More: ദുരന്തസാധ്യത പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം; ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

Murder Wayanad Kozhikode

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: