/indian-express-malayalam/media/media_files/2025/06/29/f-16-supersonic-fighter-jet-2025-06-29-18-46-18.jpg)
ചിത്രം: വിക്കിമീഡിയ കോമൺസ്
മോസ്കോ: യുക്രൈനുനേരെ ശനിയാഴ്ച രാത്രിയുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ ഒരു എഫ്-16 സൂപ്പർസോണിക് യുദ്ധവിമാനം വെടിവച്ചിട്ടതായി റിപ്പോർട്ട്. പൈലറ്റ് കൊല്ലപ്പെട്ടതായാണ് വിവരം. യുദ്ധം ആരംഭിച്ച ശേഷം യുക്രൈനുനേരെ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
റഷ്യ- യുക്രൈൻ യുദ്ധത്തിൽ എഫ്-16 വിമാനം തകരുന്ന മൂന്നാമത്തെ സംഭവമാണിതെന്ന് സൈന്യം വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. പൈലറ്റായ ലെഫ്റ്റനന്റ് കേണൽ മാക്സിം ഉസ്റ്റിമെൻകോ ആണ് കൊല്ലപ്പെട്ടത്. 'ഏഴു ലക്ഷ്യങ്ങളിൽ ആക്രമണം നടത്തി. അവസാന ലക്ഷ്യം ആക്രമിക്കുന്നതിനിടെയാണ് വിമാനത്തിനു കേടുപാടുകൾ സംഭവിച്ച് താഴേക്ക് പതിച്ചതെന്ന്,' യുക്രൈൻ വ്യോമസേന അവകാശപ്പെട്ടു.
477 ഡ്രോണുകളും ഡെക്കോയികളും 60 മിസൈലുകളും ഉൾപ്പെടെ 537 വ്യോമായുധങ്ങൾ റഷ്യ ഒറ്റരാത്രികൊണ്ട് യുക്രൈനുനേരെ പ്രയോഗിച്ചതായി വ്യോമസേന അറിയിച്ചു. ഇതിൽ 249 എണ്ണം വെടിവച്ചിട്ടതായും വ്യോമസേന പറഞ്ഞു. ആക്രമണത്തിനു പിന്നാലെ യുക്രൈനുമായി അതിര്‍ത്തിപങ്കിടുന്ന പോളണ്ട് തങ്ങളുടെ വ്യോമാതിര്‍ത്തി സംരക്ഷിക്കാന്‍ യുദ്ധവിമാനങ്ങളെ അണിനിരത്തി.
'യുക്രൈനിലെ വിവിധ പ്രദേശങ്ങളിൽ റഷ്യ ആക്രമണം നടത്തിയതിനാൽ, വ്യോമാതിർത്തിയിൽ പ്രവർത്തനം തുടങ്ങിയതായി' പോളണ്ടിന്റെ ഓപ്പറേഷണൽ കമാൻഡ് എക്സ് പോസ്റ്റിൽ പറഞ്ഞു. പോളിഷ് സായുധസേനയുടെ എല്ലാ സേന വിഭാഗങ്ങളെയും സജ്ജീകരിച്ചിട്ടുണ്ടെന്നും, യുദ്ധവിമാനങ്ങൾ, വ്യോമ പ്രതിരോധം, റഡാർ രഹസ്യാന്വേഷണ സംവിധാനങ്ങൾ എന്നിവ പൂർണ്ണ സജ്ജമാണെന്നും ഓപ്പറേഷണൽ കമാൻഡ് പറഞ്ഞു.
Read More: പാക്കിസ്ഥാനിൽ ഭൂചലനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us