scorecardresearch

Kolkata Rape Case: കൊൽക്കത്ത കൂട്ടബലാത്സംഗം; വിദ്യാർത്ഥിനിയുടെ മൊഴി ശരിവച്ച് സിസിടിവി ദൃശ്യങ്ങൾ; അന്വേഷണത്തിന് 9 അംഗം പ്രത്യേക സംഘം

Kolkata Law College Rape Case: കോളേജിലെയും പരിസരത്തെയും ഏഴര മണിക്കൂറിലധികം ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് സൂക്ഷ്മമായി പരിശോധിച്ചതായി പൊലീസ് അറിയിച്ചു

Kolkata Law College Rape Case: കോളേജിലെയും പരിസരത്തെയും ഏഴര മണിക്കൂറിലധികം ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് സൂക്ഷ്മമായി പരിശോധിച്ചതായി പൊലീസ് അറിയിച്ചു

author-image
WebDesk
New Update
Kolkata Law college Rape Case

എക്സ്‌പ്രസ് ഫൊട്ടോ

കൊൽക്കത്ത: കൊൽക്കത്തയിൽ നിയമവിദ്യാര്‍ഥിനിയെ കോളേജ് ക്യമ്പസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം അന്വേഷിക്കാൻ 9 അംഗം പ്രത്യേക സംഘം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ അഞ്ചിൽ നിന്ന് ഒമ്പത് അംഗങ്ങളായി വികസിപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ ഞായറാഴ്ച അറിയിച്ചു. അതിക്രമം നേരിട്ട ഒന്നാം വർഷ നിയമവിദ്യാർത്ഥിനിയുടെ മൊഴിയെ ശരിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതിനു പിന്നാലെയാണ് പൊലീസിന്റെ ഈ നീക്കം.

Advertisment

കോളേജിനു പുറത്തെ ഗേറ്റിൽ നിന്നും പരിസരത്തു നിന്നുമുള്ള ഏഴര മണിക്കൂറിലധികം ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് സൂക്ഷ്മമായി പരിശോധിച്ചതായി പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായും കോളേജിനുള്ളിൽ തടഞ്ഞുവെച്ചെന്ന പെൺകുട്ടിയുടെ മൊഴി ശരിവയ്ക്കുന്നതായി കണ്ടെതിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read: കൊല്‍ക്കത്ത കൂട്ടബലാത്സംഗം: കോളേജിലെ സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍; ലൈംഗിക അതിക്രമമെന്ന് മെഡിക്കൽ റിപ്പോർട്ട്

കേസിൽ ഇതുവരെ നാലും പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കോളേജിലെ കരാർ ജീവനക്കാരനും പൂർവ വിദ്യാർത്ഥിയുമായ മുഖ്യപ്രതി മനോജിത് മിശ്ര (31), വിദ്യാർത്ഥികലായ സായിബ് അഹമ്മദ് (19), പ്രമിത് മുഖർജി (20), കോളേജിലെ സെക്യൂരിറ്റി ഗാർഡ് പിനകി ബാനർജി (55) എന്നവരാണ് കസ്റ്റഡിയിലുള്ളത്.

Advertisment

Also Read: നിയമവിദ്യാര്‍ഥിനിയെ കോളേജിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്നുപേർ അറസ്റ്റിൽ

സംഭവം നടന്ന ദിവസം മുതൽ പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ അറസ്റ്റിലായ നാലുപേരുടെയും സാന്നിധ്യം വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും രഹസ്യമൊഴികൾക്കായി എസ്‌ഐടി അപേക്ഷ നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Also Read: വയനാട് സ്വദേശി ഹേമചന്ദ്രൻ്റെ കൊലപാതകം; മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും

ജാദവ്പൂർ ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ബിദിഷ കലിത, എസ്‌ഐടിയെ നയിക്കുന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (സൗത്ത് സബർബ്‌സ്) പ്രദീപ് കുമാർ ഘോഷാൽ എന്നിവർ ഇന്ന് സംഭവ സ്ഥലം സന്ദർശിച്ചു. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ ജൂൺ 25 ന് കോളേജ് സന്ദർശിച്ച എല്ലാവരുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Read More: നവജാതശിശുക്കളെ കുഴിച്ചിട്ടു: മാതാപിതാക്കൾ കസ്റ്റഡിയിൽ

Rape Cases Gang Rape Kolkata

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: