scorecardresearch

Russia- Ukraine War: ഉക്രെയ്‌നിൻ കനത്ത ഡ്രോൺ ആക്രമണവുമായി റഷ്യ

സമീപകാലത്ത് റഷ്യ ഉക്രൈയിനിൽ നടത്തിയതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

സമീപകാലത്ത് റഷ്യ ഉക്രൈയിനിൽ നടത്തിയതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

author-image
WebDesk
New Update
russia-ukraine attack

ഉക്രെയ്‌നിൻ കനത്ത ഡ്രോൺ ആക്രമണവുമായി റഷ്യ

Russia- Ukraine War: കീവ്: ഉക്രൈയിനിൽ റഷ്യയുടെ കടുത്ത വ്യോമാക്രമണം. ഉക്രൈയിന് കൂടുതൽ ആയുധങ്ങൾ കൈമാറാനുള്ള അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് റഷ്യ മേഖലയിൽ ആക്രമണം ശക്തമാക്കിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ ആയുധങ്ങൾ നൽകാൻ അമേരിക്ക തീരുമാനിച്ചത്.

Also Read:ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം തടഞ്ഞത് ട്രംപ്: മാർക്കോ റൂബിയോ

Advertisment

സമീപകാലത്ത് റഷ്യ ഉക്രൈയിനിൽ നടത്തിയതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയുടെ മിസൈലുകളിൽ കുറേയധികം ഉക്രൈയിൻ സൈന്യം തകർത്തു. എന്നാൽ റഷ്യയുടെ ആറ് ഹൈപ്പർസോണിക് മിസൈലുകളിൽ കീവിൽ നാശനഷ്ടങ്ങൾ വരുത്തിയതായി ഉക്രൈയിൻ വ്യോമസേന വക്താവ് യൂറി ഇഹ്നാത്ത് പറഞ്ഞു. 

Also Read:ബ്രിക്‌സിന്റെ യു.എസ്. വിരുദ്ധ നിലപാടുകളെ പിന്തുണച്ചാൽ അധിക തീരൂവ: വീണ്ടും ഭീഷണിയുമായി ട്രംപ്

പടിഞ്ഞാറൻ ഉക്രെയ്നിൽ ഡ്രോൺ അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ഉക്രൈയിന്റെ സൈനിക വ്യോമതാവളങ്ങൾ ആക്രമിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. 

Advertisment

Also Read:വൺബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഒപ്പുവെച്ച് ട്രംപ്; വാഗ്ദാനങ്ങൾ പാലിച്ചുവെന്ന് യു.എസ്. പ്രസിഡന്റ്

റഷ്യയുടെ എണ്ണ, വാതകം, യുറേനിയം ഉൾപ്പടെ വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം തീരുവ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അടുത്തിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പുടിൻ സ്ഥിരമായി അസംബന്ധങ്ങൾ പറയുകയാണെന്നും അർത്ഥശൂന്യമായ നിലപാടുകളാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും ട്രംപ് വിമർശിച്ചിരുന്നു.

Read More

അഭ്യൂഹങ്ങൾക്ക് വിരാമം; പൊതുവേദിയിലെത്തി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി

Ukraine Russia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: