/indian-express-malayalam/media/media_files/2025/07/13/nimisha-priya-2025-07-13-21-58-50.jpg)
നിമിഷപ്രിയ
തിരുവനനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഈ മാസം 16ന് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുമെന്നാണ് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്ന വിവരം.
Also Read:സംസ്ഥാനത്ത് വീണ്ടും നിപ മരണം; സമ്പർക്ക പട്ടികയിൽ 497 പേർ
നിമിഷപ്രിയയെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷൻ കൗൺസിലിന്റെ ഹർജിയിൽ കേന്ദ്ര സർക്കാർ നാളെ മറുപടി നൽകും. ആക്ഷൻ കൗൺസിലിന്റെ ഹർജി നാളെയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ഹർജിയിൽ കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ ഹാജരായി മറുപടി നൽകും. നിമിഷപ്രിയയുടെ മോചനത്തിനായി എന്തെല്ലാം സാധ്യത മുന്നിലുണ്ടെന്നതിലാവും കേന്ദ്ര സർക്കാരിന്റെ മറുപടി.
Also Read:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 7 ജില്ലകളിൽ യെല്ലോ അലർട്ട്
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമൻ സർക്കാരിന് അപേക്ഷ നൽകി . കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദിയാധന ചർച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ.
ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനാണ് യെമൻ ഭരണകൂടത്തിൻറെ തീരുമാനം. എന്നാൽ കൊല്ലപ്പെട്ട തലാൽ അബ്ദു മഹദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചർച്ച പുരോഗമിക്കുകയാണ്. അവസാന നിമിഷമെങ്കിലും കുടുംബവുമായി സമവായത്തിലെത്തിയാൽ നിമിഷപ്രിയയെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാനാകുമെന്നാണ് കുടുംബത്തിന്റെയും ആക്ഷൻ കൗൺസിലിന്റെയും പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് യെമനിലെ പബ്ലിക് പ്രൊസിക്യൂഷൻ ഡയറക്ടർ ജനറലിന് പ്രേമകുമാരി അപേക്ഷ നൽകിയത്.
പബ്ലിക് പ്രൊസിക്യൂഷൻ ഡയറക്ടർ ജനറലുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യൻ എംബസി അധികൃതരും യെമനിലുള്ള ആക്ഷൻ കൗൺസിലംഗം സാമുവൽ ജെറോമും പ്രേമകുമാരിക്കൊപ്പം പങ്കെടുത്തു. വധശിക്ഷ നടപ്പാക്കുന്നത് യെമൻ ഭരണകൂടം മാറ്റിവെയ്ക്കുമെന്നാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ പ്രതീക്ഷ.2017 ജൂലായിലായിരുന്നു നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്ന് അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചത്. ഈ കേസിലാണ് യുവതി വധശിക്ഷ നേരിടുന്നത്.
Read More
മോചനം കാത്ത് നിമിഷ പ്രിയ; വിവരങ്ങൾ തേടി അറ്റോർണി ജനറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us