scorecardresearch

ചേട്ടന്റെ കുഞ്ഞുങ്ങളെ അനുജൻ അടിച്ചുകൊലപ്പെടുത്തി

ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടക്കുന്നത്. സംഭവസമയം കുട്ടികളുടെ മാതാപിതാക്കൾ ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു

ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടക്കുന്നത്. സംഭവസമയം കുട്ടികളുടെ മാതാപിതാക്കൾ ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു

author-image
WebDesk
New Update
Murder | Suicide

പ്രതീകാത്മക ചിത്രം

ബെംഗളൂരു: കർണാടകയിൽ ഇരട്ടക്കൊലപാതകം. സഹോദരന്റെ കൊച്ചുകുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തി യുവാവ്. ഹെബ്ബഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ കമ്മസാന്ദ്രയിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. 

Advertisment

Also Read:എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ പരിശോധന

കമ്മസാന്ദ്ര സ്വദേശി ചാന്ദ് പാഷയുടെ മക്കളായ ഒൻപതുവയസുകാരൻ മുഹമ്മദ് ഇഷാഖ്, ഏഴുവയസുകാരൻ മുഹമ്മദ് ജൂനൈദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മറ്റൊരുസഹോദരൻ അഞ്ചുവയസുള്ള മുഹമ്മദ് രോഹൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. 

Also Read:ഹോം ഗാർഡ് പരിശീലനത്തിനിടെ ബോധരഹിതയായി വീണ യുവതിയെ ആംബുലൻസിൽ വെച്ച് ബലാത്സംഗം ചെയ്തു

Advertisment

ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടക്കുന്നത്. സംഭവസമയം കുട്ടികളുടെ മാതാപിതാക്കൾ ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മുത്തശ്ശി പച്ചക്കറി വാങ്ങാൻ കടയിലും പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് വീട്ടിലുണ്ടായിരുന്ന ചാന്ദ് പാഷയുടെ ഇളയ സഹോദൻ കാസിം കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

Also Read:സ്വർണ ബിസ്കറ്റുകളും നാണയങ്ങളും; വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഫ്ലാറ്റിലെ രഹസ്യ അറയിൽ കണ്ടെത്തിയത് കോടികളുടെ സ്വത്ത്

വീട്ടിൽ തിരിച്ചെത്തിയാണ് മുത്തശ്ശിയാണ് സംഭവം ആദ്യം കാണുന്നത്. ഉടൻ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ പിടികൂടി. കാസിം മാനസിക പ്രശ്നം ഉള്ളയാളെന്നും ചികിത്സയിലാണെന്നുമാണ് കുടുംബം പോലീസിന് നൽകിയ മൊഴി. എന്നാൽ, സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Read More

ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ കുഴിബോംബ് സ്ഫോടനം; സൈനികന് വീരമൃത്യു

Murder Crime

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: