scorecardresearch

ഹോം ഗാർഡ് പരിശീലനത്തിനിടെ ബോധരഹിതയായി വീണ യുവതിയെ ആംബുലൻസിൽ വെച്ച് ബലാത്സംഗം ചെയ്തു

യുവതിയുടെ പരാതിയിൽ ആംബുലന്‍സ് ഡ്രൈവറെയും ടെക്നീഷ്യനെയും അറസ്റ്റു ചെയ്തു

യുവതിയുടെ പരാതിയിൽ ആംബുലന്‍സ് ഡ്രൈവറെയും ടെക്നീഷ്യനെയും അറസ്റ്റു ചെയ്തു

author-image
WebDesk
New Update
Ambulance

പ്രതീകാത്മക ചിത്രം

പട്ന: ബിഹാറിൽ ബോധരഹിതയായി വീണ യുവതിയെ ആംബുലൻസിൽ വെച്ച് ബലാത്സംഗം ചെയ്തു. ബോധ് ഗയയിൽ നടന്ന ഹോം ഗാര്‍ഡ് പരിശീലന പരിപാടിക്കിടെ കുഴഞ്ഞുവീണ യുവതിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ ലൈംഗിക പീഡനം നേരിട്ടത്.

Advertisment

സംഭവത്തിൽ ആംബുലന്‍സ് ജീവനക്കാരായ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ജൂലൈ 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം. പരിശീലനത്തിനിടെ കുഴഞ്ഞുവീണ പെൺകുട്ടിയെ സ്ഥലത്ത് ഉണ്ടായിരുന്ന ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

Also Read: നാസയിൽ കൂട്ട പിരിച്ചുവിടൽ; പുറത്തേക്ക് പോകുന്നത് 3870 പേർ

യാത്രാമധ്യേ ആംബുലൻസ് ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ജീവനക്കാരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരാതി അന്വേഷിക്കാൻ ബോധ് ഗയ സബ് ഡിവിഷണൽ പൊലീസ് ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read: യുഎസിലെ സ്മാർട്ട് ഫോൺ ഇറക്കുമതിയുടെ മൂന്നിലൊന്നും ഇന്ത്യയിൽ നിന്ന്; ചൈനയ്ക്ക് തിരിച്ചടി

Advertisment

സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് പരിശോധനകളും നടക്കുകയാണ്. പരാതിക്കാരിയുടെ മൊഴിയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിൽ, പരാതി ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ആംബുലൻസ് ഡ്രൈവർ വിനയ് കുമാർ, ടെക്നീഷ്യൻ അജിത് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

Read More: സ്വർണ ബിസ്കറ്റുകളും നാണയങ്ങളും; വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഫ്ലാറ്റിലെ രഹസ്യ അറയിൽ കണ്ടെത്തിയത് കോടികളുടെ സ്വത്ത്

Rape Ambulance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: