scorecardresearch

Ahmedabad Plane Crash Report: എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ പരിശോധന

ഇന്ത്യയിൽ സർവ്വീസ് നടത്തുന്ന എല്ലാ ബോയിംഗ് വിമാനങ്ങളുടെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധനകൾക്ക് വിധേയമാക്കണമെന്ന് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടിരുന്നു

ഇന്ത്യയിൽ സർവ്വീസ് നടത്തുന്ന എല്ലാ ബോയിംഗ് വിമാനങ്ങളുടെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധനകൾക്ക് വിധേയമാക്കണമെന്ന് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടിരുന്നു

author-image
WebDesk
New Update
air india crash report1

Ahmedabad Plane Crash Report Updates

Ahmedabad Plane Crash Report Updates:മുംബൈ: എയർ ഇന്ത്യയുടെ എല്ലാ ബോയിംഗ് വിമാനങ്ങളുടെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ അടിയന്തര പരിശോധനയ്ക്ക് വിധേയമാക്കി. ബോയിംഗ് 787, ബോയിംഗ് 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളാണ് പരിശോധനയ്ക്ക് വിധേയമാക്കി്യത്. പരിശോധനകളിൽ യാതൊരുവിധത്തിലുള്ള തകരാറുകളും കണ്ടെത്തിയില്ലെന്ന് എയർ ഇന്ത്യ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

Advertisment

Also Read:എയർ ഇന്ത്യ വിമാനാപകടം; അഭ്യൂഹങ്ങൾ ഒഴിവാക്കണം: എൻ.ടി.എസ്.ബി. മേധാവി

നേരത്തെ ഇന്ത്യയിൽ സർവ്വീസ് നടത്തുന്ന എല്ലാ ബോയിംഗ് വിമാനങ്ങളുടെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾപരിശോധനകൾക്ക് വിധേയമാക്കണമെന്ന് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടിരുന്നു. ജൂലൈ 21-നകം പരിശോധന പൂർത്തിയാക്കണമെന്നാണ് ഉത്തരവ്. ഇതിനെ തുടർന്നാണ് എയർ ഇന്ത്യയുടെ വിമാനങ്ങളിൽ പരിശോധന നടത്തിയത്. 

Also Read:അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിന് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്‌തെന്ന് വെളിപ്പെടുത്തൽ

Advertisment

എയർ ഇന്ത്യയുടെ വിമാനം അപകടത്തിൽ അഹമ്മദാബാദിൽ തകർന്നുവീണതിന് കാരണം ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫായതെന്നാണ് ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇതിനുപിന്നാലെ അന്താരാഷ്ട്ര തലത്തിലും വിവിധ രാജ്യങ്ങൾ തങ്ങളുടെ കൈവശമുള്ള ബോയിംഗ് വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. 

Also Read:ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് പരിശോധിക്കാൻ ഉത്തരവിട്ട് ഡിജിസിഎ

നാല് പതിറ്റാണ്ടിനിടയിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനാപകടങ്ങളിൽ ഒന്നാണ് അഹമ്മദാബാദിൽ ഉണ്ടായത്. ബോയിംഗിന്റെ ഏറ്റവും പുതിയ തലമുറ വൈഡ്-ബോഡി വിമാനമായ 787 ഡ്രീംലൈനറിന്റെ ആദ്യത്തെ വലിയ അപകടവുമായിരുന്നു അഹമ്മദാബാദിൽ സംഭവിച്ചത്. ഇതിനുപിന്നാലെയാണ് ലോകത്തെങ്ങും ബോയിംഗ് വിമാനങ്ങളിൽ പരിശോധന ശക്തമാക്കിയത്. നിലവിൽ ലോകമെമ്പാടുമായി ഏകദേശം 1,100 ബോയിംഗ് 787 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.

Read More

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു

Plane Crash Ahmedabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: