scorecardresearch

Jagdeep Dhankhar Resigns: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു

വെങ്കയ്യ നായിഡുവിന്റെ പിൻഗാമിയായി 2022 ഓഗസ്റ്റിലാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുന്നത്. പദവി ഏറ്റെടുത്ത് മൂന്ന് വർഷം പൂർത്തിയാകാനിരിക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി

വെങ്കയ്യ നായിഡുവിന്റെ പിൻഗാമിയായി 2022 ഓഗസ്റ്റിലാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുന്നത്. പദവി ഏറ്റെടുത്ത് മൂന്ന് വർഷം പൂർത്തിയാകാനിരിക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി

author-image
WebDesk
New Update
Jagadeep Dhankar

ജഗ്ദീപ് ധൻകർ

Vice President  Jagdeep Dhankhar Resigns: ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രതിയുടെ രാജി. രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് രാജിക്കത്ത് നൽകിയത്. രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും തനിക്ക് നൽകിയ പിന്തുണയ്ക്ക് രാജിക്കത്തിൽ ജഗ്ദീപ് ധൻകർ നന്ദി പറയുന്നുണ്ട്. രാജ്യസഭാ അംഗങ്ങൾക്കും അദ്ദേഹം നന്ദി പ്രകാശിപ്പിക്കുന്നുണ്ട്. 

Advertisment

Also Read:എയർ ഇന്ത്യ വിമാനാപകടം; അഭ്യൂഹങ്ങൾ ഒഴിവാക്കണം: എൻ.ടി.എസ്.ബി. മേധാവി

വെങ്കയ്യ നായിഡുവിന്റെ പിൻഗാമിയായി 2022 ഓഗസ്റ്റിലാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുന്നത്. പദവി ഏറ്റെടുത്ത് മൂന്ന് വർഷം പൂർത്തിയാകാനിരിക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി.

Also Read:പാർലമെന്‍റ് സമ്മേളനത്തിനു തുടക്കം; ചർച്ചയായി പഹൽഗാം ആക്രമണം; സഭയിൽ പ്രതിപക്ഷ ബഹളം

Advertisment

അടുത്തിടെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ജഗ്ദീപ് ധൻഖറിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. നീണ്ട ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും ഔദ്യോഗിക ജീവിതത്തിലേക്ക് മടങ്ങിവന്നത്. ഈ മാസമാദ്യം രണ്ടിന് ഉപരാഷ്ട്രപതി കേരളം സന്ദർശിച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രദർശനത്തിനും മറ്റ് ഔദ്യോഗിക പരിപാടികൾക്കുമാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. 

Also Read:3,500 കോടിയുടെ മദ്യ അഴിമതി; ആന്ധ്രാ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി കൈക്കൂലി വാങ്ങിയതായി കുറ്റപത്രം

രാജസ്ഥാൻ സ്വദേശിയായ ജഗദീപ് ധൻഖർ ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയായിരുന്നു. 2022 ഓഗസ്റ്റ് ആറിന് നടന്ന ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗ്രറ്റ് ആൽവയെ 346 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്. 2019 മുതൽ 2022 വരെ പശ്ചിമ ബംഗാൾ ഗവർണറായി സേവനം അനുഷ്ഠിച്ച അദ്ദേഹം ഒരുതവണ ലോക്‌സഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൂടിയാണ് ജഗദീപ് ധൻകർ.

Read More

മുംബൈ ട്രെയിൻ സ്ഫോടനം: 12 പ്രതികളും കുറ്റവിമുക്തർ; വധശിക്ഷയും ജീവപര്യന്തവും റദ്ദാക്കി

Vice President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: