/indian-express-malayalam/media/media_files/2025/07/21/y-s-jagan-mohan-reddy-2025-07-21-08-19-46.jpg)
ഫയൽ ഫൊട്ടോ
ഹൈദരാബാദ്: 3,200 കോടി രൂപയുടെ മദ്യ അഴിമതിക്കേസിൽ വൈഎസ്ആർ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വൈ.എസ് ജഗൻ മോഹൻ റെഡ്ഡി കൈക്കൂലി വാങ്ങിയതായി കുറ്റപത്രം. ശനിയാഴ്ച വിജയവാഡ കോടതിയിലാണ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണത്തിൽ ജഗൻ മോഹൻ റെഡ്ഡിയും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും കേസിൽ ഇതുവരെ മുൻ മുഖ്യമന്ത്രിയെ പ്രതി ചേർത്തിട്ടില്ല.
2019 ജൂൺ മുതൽ 2024 മെയ് വരെ മദ്യ കമ്പനികൾക്കും വിതരണക്കാർക്കും അനുകൂലമായ മദ്യനയത്തിലൂടെ എല്ലാ മാസവും 50-60 കോടി രൂപ കോഴ വാങ്ങിയതായാണ് കണ്ടെത്തൽ. അതേസമയം, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് നടപടിയെന്ന് ആരോപിച്ച് ഞായറാഴ്ച, വൈഎസ്ആർസിപി ടിഡിപി സർക്കാരിനെതിരെ രംഗത്തെത്തി.
Also Read: എയർ ഇന്ത്യ വിമാനാപകടം; യുഎസ് മാധ്യമങ്ങളുടെ വാദം തള്ളി സിവിൽ ഏവിയേഷൻ മന്ത്രി
സമ്മർദ്ദത്തിലൂടെയും ഭീഷണിയിലൂടെയും ശേഖരിച്ച പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കെട്ടിച്ചമച്ച കേസാണിതെന്നും വൈഎസ്ആർസിപി ആരോപിച്ചു. കേസിൽ പാർട്ടിയുടെ ലോക്‌സഭാ എംപി പി.വി മിഥുൻ റെഡ്ഡിയെ ആന്ധ്രാപ്രദേശ് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
മദ്യനയത്തിലെ ക്രമക്കേടുകളിലൂടെ നേടിയ കൈക്കൂലി തുക മുഖ്യപ്രതിയായ കേസിറെഡ്ഡി രാജശേഖര റെഡ്ഡിക്ക് കൈമാറിയതായും, ഇയാൾ പണം ഷെൽ കമ്പനികളിലേക്ക് മാറ്റുകയും പിന്നീട് മറ്റുള്ളവർക്ക് വിതരണം ചെയ്തുവെന്നുമാണ് സിഐഡി അന്വേഷണത്തിലെ കണ്ടെത്തൽ. രാജശേഖര റെഡ്ഡി വൈഎസ്ആർസിപി നേതാക്കളായ വി. വിജയസായി റെഡ്ഡി, മിഥുൻ റെഡ്ഡി എന്നിവർക്ക് പണം നൽകിയതായും, ഇവർ ഈ തുക അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജഗൻ മോഹൻ റെഡ്ഡിക്ക് കൈമാറിയതായുമാണ് കണ്ടെത്തൽ.
Also Read: മഹാരാഷ്ട്ര നിയമസഭയിൽ മന്ത്രിയുടെ റമ്മി കളി; ജനാധിപത്യത്തിന് അപമാനമെന്ന് പ്രതിപക്ഷം; വിവാദം
മുഖ്യപ്രതി കേസിറെഡ്ഡി രാജശേഖർ റെഡ്ഡി ജഗൻ മോഹൻ റെഡ്ഡിയുടെ മുൻ ഐടി ഉപദേഷ്ടാവും, വിജയസായി റെഡ്ഡി മുൻ രാജ്യസഭാ എംപിയും മിഥുൻ റെഡ്ഡി രാജംപേട്ടിൽ നിന്നുള്ള ലോക്‌സഭാ എംപിയുമാണ്. തിരഞ്ഞെടുപ്പിൽ വൈഎസ്ആർസിപിക്കുവേണ്ടി രാജശേഖര റെഡ്ഡി 250 മുതൽ 300 കോടി രൂപ വരെ പണം കൈമാറിയതായും മറ്റൊരു പ്രതിയായ വൈഎസ്ആർസിപി മുൻ എംഎൽഎ ചേവി റെഡ്ഡി ഭാസ്‌കർ റെഡ്ഡിയുമായി ചേർന്ന് 30 ലധികം കടലാസ് കമ്പനികൾ വഴി ഫണ്ട് വെളുപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മദ്യ വിതരണത്തിലും വിൽപ്പനയിലും സമ്പൂർണ നിയന്ത്രണം എന്ന ലക്ഷ്യത്തോടെയാണ് മുഖ്യപ്രതി പുതിയ മദ്യനയം കൊണ്ടുവന്നതെന്ന് സിഐഡി കണ്ടെത്തി. ഇവർക്ക് അനുകൂലമായ മദ്യ കമ്പനികളിൽ നിന്ന് വൻ തുക കമ്മീഷനായി നേടുക എന്ന ഉദ്ദേശത്തോടെയായിരുന്നു നയം. എക്സൈസ് നയത്തിലും രീതികളിലും മാറ്റം വരുത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നുവെന്നും കൈക്കൂലിയായി ലഭിച്ച തുകയിൽ ഭൂരിഭാഗവും പണമായും സ്വർണ്ണക്കട്ടിയായുമാണ് വാങ്ങിയതെന്നും കണ്ടെത്തലുണ്ട്.
Read More: ലോഡ്ജ് മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയ സുഹൃത്ത് പിടിയില്‍; മൃതദേഹം വിഡിയോ കോളിലൂടെ കാണിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.