/indian-express-malayalam/media/media_files/dWTjaHEY3Se2qBivgECo.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: ആലുവ നഗരത്തിലെ ലോഡ്ജ് മുറിയില്‍ യുവതിയെ കൊലപ്പെടുത്തി. യുവതിയുടെ കഴുത്തില്‍ ഷോള്‍ മുറുക്കിയാണ് കൊലപാതകം എന്നാണ് വിവരം. സംഭവത്തിൽ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്ത് അറസ്റ്റിലായി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ, നേര്യമംഗലം സ്വദേശി ബിനുവിനെയാണ് ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാക്കുതർക്കത്തെ തുടർന്ന് ബിനു അഖിലയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതായും തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Also Read: എയർ ഇന്ത്യ വിമാനാപകടം; യുഎസ് മാധ്യമങ്ങളുടെ വാദം തള്ളി സിവിൽ ഏവിയേഷൻ മന്ത്രി
കൊലപാതക ശേഷം യുവാവ് തന്റെ സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്ത് അഖിലയുടെ മൃതദേഹം കാണിച്ചുകൊടുക്കുകയായിരുന്നു. സുഹൃത്തുക്കളാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Also Read: ആലപ്പുഴയിൽ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഒഴിവായത് വൻ അപകടം
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇരുവരും മുൻപും ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
Read More: കോൺഗ്രസ് സമരത്തിനിടെ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവം; കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us