/indian-express-malayalam/media/media_files/2025/07/20/union-civil-aviation-minister-ram-mohan-naidu-kinjarapu-2025-07-20-21-53-27.jpg)
ഫയൽ ഫൊട്ടോ
Ahmedabad Plane Crash: ഡൽഹി: അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട യുഎസ് മാധ്യമങ്ങളുടെ വാദം തള്ളി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു. അപകടത്തിനു കാരണം പൈലറ്റുമാരിൽ ഒരാളുടെ മനഃപൂർവമായ നടപടിയാണെന്ന ചില യുഎസ് ആസ്ഥാനമായുള്ള പ്രസിദ്ധീകരണങ്ങളുടെ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
പാശ്ചാത്യ മാധ്യമങ്ങൾ അടക്കമുള്ളവരോട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും, നിലവിലെ അന്വേഷണത്തിൽ ആത്മവിശ്വാസമുണ്ടെന്നും റാം മോഹൻ നായിഡു പറഞ്ഞു. "എഎഐബി അന്വേഷണത്തെ വിശ്വസിക്കുന്നു. മികച്ച രീതിയിലാണ് ഇന്ത്യയിൽ തന്നെ അവർ ബ്ലാക്ക് ബോക്‌സ് ഡീകോഡ് ചെയ്തത്. അന്തിമ റിപ്പോർട്ട് പുറത്തുവരുന്നതുവരെ അഭിപ്രായം പറയുന്നത് നല്ല കാര്യമല്ല. ഈ ഘട്ടത്തിൽ നിഗമനങ്ങളിലേക്ക് എടുത്തുചാടുരുത്," ഗാസിയാബാദിൽ മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.
#WATCH | Ghaziabad, UP | Civil Aviation Minister Ram Mohan Naidu Kinjarapu says, "AAIB has made an appeal to all, especially Western media houses, which may have a vested interest in the kind of articles they are trying to publish. I believe in AAIB... They have done a wonderful… pic.twitter.com/24Ic9XTkiN
— ANI (@ANI) July 20, 2025
Also Read: എയർ ഇന്ത്യ വിമാനാപകടം; അഭ്യൂഹങ്ങൾ ഒഴിവാക്കണം: എൻ.ടി.എസ്.ബി. മേധാവി
അന്വേഷണം പൂർത്തിയാകുന്നത് വരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കഴിഞ്ഞ ദിവസം എഎഐബി ഡയറക്ടർ ജനറൽ ജിവിജി യുഗന്ധർ പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചിരുന്നു. ചില വിദേശ മാധ്യമങ്ങൾ സ്ഥിരീകരിക്കാത്ത റിപ്പോട്ടുകളിലൂടെ നിഗമനങ്ങളിൽ എത്തിച്ചേരാൻ ആവർത്തിച്ച് ശ്രമിക്കുകയാണെന്നും ഇത് തികച്ചും നിരുത്തരവാദപരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read:അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിന് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്‌തെന്ന് വെളിപ്പെടുത്തൽ
ജൂൺ പന്ത്രണ്ടിനായിരുന്നു അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. വിമാനത്തിൽ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു.
Also Read: ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് പരിശോധിക്കാൻ ഉത്തരവിട്ട് ഡിജിസിഎ
ബിജെ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ മെസ്സിലും പിജി വിദ്യാർത്ഥികളും സ്‌പെഷ്യൽ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകർന്നുവീണത്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും സാധാരണക്കാരും അപകടത്തിൽ മരിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയും ബ്രിട്ടനിൽ നഴ്‌സുമായ രഞ്ജിതയും അപകടത്തിൽ മരിച്ചിരുന്നു.
Read More:അഹമ്മദാബാദ് വിമാനാപകടം; പൈലറ്റുമാരുടെ മേൽ കുറ്റം കെട്ടിവെയ്ക്കാൻ ശ്രമം:പൈലറ്റ്സ് അസോസിയേഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.