/indian-express-malayalam/media/media_files/2025/07/20/school-building-collapses-2025-07-20-18-42-10.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ആലപ്പുഴ: ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂൾ കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകർന്നു വീണത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അവധി ദിവസമായതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ശക്തമായ മഴയിലും കാറ്റിലും മേൽക്കൂര ഭാഗികമായി തകർന്നു വീഴുകയായിരുന്നു. മേൽക്കൂരയിലെ കഴുക്കോലുകളും ഓടുകളും തകർന്നു വീണതായാണ് വിവരം. കെട്ടിടത്തിന് 150 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും ഫിറ്റ്നസ് ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
Also Read: കോൺഗ്രസ് സമരത്തിനിടെ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവം; കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി
തകർന്നു വീണ കെട്ടിടത്തിൽ ക്ലാസുകൾ നടക്കുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതർ പറയുന്നത്. ഒരു വർഷമായി ഈ കെട്ടിടത്തിൽ ക്ലാസുകളോ ഓഫീസ് പ്രവർത്തനങ്ങളോ നടക്കുന്നില്ലായിരുന്നെന്ന് സ്കൂളിലെ പ്രധാന അധ്യാപകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെട്ടിടം പൊളിച്ചു മാറ്റാനുള്ള നടപടികൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ക്ലാസ് മുറിയായി പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് തകർന്നതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ആഴ്ചവരെ കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിച്ചിരുന്നുവെന്ന് രക്ഷിതാക്കളും പ്രദേശവാസികളും പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്കൂളിലേക്ക് പ്രതിഷധവുമായെത്തി.
Read More:സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് മഴ തുടരും; കടലാക്രമണ സാധ്യത; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.