/indian-express-malayalam/media/media_files/2025/07/20/minister-playing-rummy-in-assembly-2025-07-20-19-53-20.jpg)
ചിത്രം: എക്സ്
പൂനെ: നിയമസഭയിലിരുന്ന് റമ്മി കളിച്ച മഹാരാഷ്ട്ര മന്ത്രി വിവാദത്തിൽ. കൃഷി മന്ത്രിയായ മണിക്‌റാവു കൊകാതെ ആണ് നിയമസഭയിലിരുന്ന് ഫോണിൽ ഓൺലൈൻ ഗെയിമായ ജംഗ്ലി റമ്മി കളിച്ചത്. മന്ത്രി റമ്മി കളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്‌പി) നേതാവ് രോഹിത് പവാർ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തതോടെയാണ് സംഭവം വിവാദമായത്.
കൃഷി മന്ത്രിക്ക് ഒരു ജോലിയുമില്ലെന്നും റമ്മി കളിച്ച് സമയം ചെലവഴിക്കുകയാണെന്നും വീഡിയോ പങ്കിട്ടുകൊണ്ട് രോഹിത് പവാർ എക്സിൽ കുറിച്ചു. "ബിജെപിയുമായി കൂടിയാലോചിക്കാതെ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. നിരവധി കാർഷിക പ്രശ്നങ്ങളാണ് പരിഹരിക്കപ്പെടാതെ കിടക്കുന്നത്. മഹാരാഷ്ട്രയിൽ ഒരോ ദിവസവും എട്ടു കർഷകരോളം ആത്മഹത്യ ചെയ്യുമ്പോൾ, കൃഷി മന്ത്രി ഒരു ജോലിയുമില്ലാതെ റമ്മി കളിച്ച് സമയം ചെലവഴിക്കുന്നു," രോഹിത് പവാർ കുറിച്ചു.
Also Read: പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു, പാർലമെന്റ് സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂർ ചർച്ചാ വിഷയമാകും
“#जंगली_रमी_पे_आओ_ना_महाराज…!”
— Rohit Pawar (@RRPSpeaks) July 20, 2025
सत्तेतल्या राष्ट्रवादी गटाला भाजपला विचारल्याशिवाय काहीच करता येत नाही म्हणूनच शेतीचे असंख्य प्रश्न प्रलंबित असताना, राज्यात रोज ८ शेतकरी आत्महत्या करत असताना सुद्धा काही कामच नसल्याने कृषिमंत्र्यांवर रमी खेळण्याची वेळ येत असावी.
रस्ता भरकटलेल्या… pic.twitter.com/52jz7eTAtq
സിന്നാർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള അജിത് പവാർ വിഭാഗം എൻസിപി എംഎൽഎയാണ് മണിക്‌റാവു കൊകാതെ. മന്ത്രിക്കെതിരെ നടപടിയെടുക്കാൻ നിയമമില്ലെന്ന് വിഷയത്തോട് പ്രതികരിച്ച്, ബിജെപി നേതാവ് സുധീർ മുങ്കന്തിവാർ പറഞ്ഞു. മണിക്‌റാവുവിവ് മുന്നറിയിപ്പു നൽകുമെന്നും ഇത്തരം നടപടികൾക്കെതിരെ നിയമം നിർമ്മിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: ആലപ്പുഴയിൽ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഒഴിവായത് വൻ അപകടം
സമാന സംഭവങ്ങളിൽ മന്ത്രി പിടിക്കപ്പെടുന്നത് ഇത് ആദ്യമല്ലെന്ന് ശിവസേന (യുബിടി) നേതാവ് കിഷോരി പെഡ്‌നേക്കർ പറഞ്ഞു. നിരുത്തരവാദപരമായ പെരുമാറ്റം മണിക്റാവു കൊകാതെയുടെ ഭാഗത്ത് നിന്ന് മുൻപും ഉണ്ടായിട്ടുണ്ട്. ഇത് ജനാധിപത്യത്തിന് അപമാനമാണ്. എംഎൽഎമാരെ വളരെയധികം ബഹുമാനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് അവരെല്ലാം തരംതാഴ്ത്തപ്പെടുകയാണെന്നും കിഷോരി പെഡ്‌നേക്കർ പറഞ്ഞു.
Read More: സംഘപരിവാർ അജണ്ട; വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കുന്നത് പ്രതിഷേധാർഹമെന്ന് മന്ത്രി വി. ശിവൻകുട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.