/indian-express-malayalam/media/media_files/2025/07/20/parliament-2025-07-20-11-43-34.jpg)
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നാളെ മുതൽ ആരംഭിക്കാനിരിക്കെ, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച വേണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചതായി വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച ചർച്ചയെക്കുറിച്ച് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ജൂലൈ 21 ന് ആരംഭിക്കുന്ന മൺസൂൺ സമ്മേളനം ഓഗസ്റ്റ് 21 നാണ് അവസാനിക്കുക.
Also Read: വിയറ്റ്നാമിൽ വിനോദസഞ്ചാരികളുമായി പോയ ബോട്ടു മറിഞ്ഞ് അപകടം; 34 മരണം, 8 പേർക്കായി തിരച്ചിൽ
കഴിഞ്ഞ ശനിയാഴ്ച, പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം, ഇന്ത്യയുടെ വിദേശനയം, ബിഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലുള്ള വോട്ടർ പട്ടിക പരിഷ്കരണം എന്നിവയുൾപ്പെടെ മൺസൂൺ സമ്മേളനത്തിൽ ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന എട്ട് പ്രധാന വിഷയങ്ങളിൽ യോഗത്തിൽ സമവായത്തിലെത്തി. വെർച്വൽ യോഗത്തിൽ കോൺഗ്രസിൽ നിന്ന് സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, ജയറാം രമേശ് എന്നിവർ പങ്കെടുത്തു.
Also Read: മത്സരയോട്ടം; പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ ഓടിച്ച കാറിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
സമാജ്‌വാദി പാർട്ടിയുടെ രാം ഗോപാൽ യാദവ്, ടിഎംസിയുടെ അഭിഷേക് ബാനർജി, ശിവസേനയുടെ (യുബിടി) ഉദ്ധവ് താക്കറെ, സഞ്ജയ് റാവത്ത്, എൻസിപി (എസ്പി) യുടെ ശരദ് പവാർ, ജയന്ത് പാട്ടീൽ, നാഷണൽ കോൺഫറൻസിന്റെ ഒമർ അബ്ദുള്ള, ജെഎംഎമ്മിന്റെ ഹേമന്ത് സോറൻ, ആർജെഡിയുടെ തേജസ്വി യാദവ്, ഡിഎംകെയുടെ തിരുച്ചി എൻ ശിവ. സിപിഐ, സിപിഐ (എം), സിപിഐ (എം) ലിബറേഷൻ എന്നിവയെ യഥാക്രമം ഡി രാജ, എംഎ ബേബി, ദീപങ്കർ ഭട്ടാചാര്യ എന്നിവർ പ്രതിനിധീകരിച്ചു.
Also Read: എയർ ഇന്ത്യ വിമാനാപകടം; അഭ്യൂഹങ്ങൾ ഒഴിവാക്കണം: എൻ.ടി.എസ്.ബി. മേധാവി
കേരള കോൺഗ്രസ് (എം) എംപി ജോസ് കെ മണി, ആർഎസ്പിയുടെ എൻ കെ പ്രേമചന്ദ്രൻ, വിടുതലൈ ചിരുതൈഗൽ കച്ചിയുടെ തിരുമാവളവൻ, ഐയുഎംഎല്ലിന്റെ കെ.എം. കാദർ മൊഹീദീൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Read More: ഓപ്പറേഷൻ സിന്ദൂർ; അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടെന്ന് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.