/indian-express-malayalam/media/media_files/2025/07/19/accident-2025-07-19-18-33-32.jpg)
വാഹനം ഒടിച്ച ഹർഷ്‌രാജ് സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
അഹമ്മദാബാദ്: പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ ഓടിച്ച കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം. സുഹൃത്തിനൊപ്പം മത്സരയോട്ടം നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ ഓടിച്ച കാർ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഭാവ്നഗറിലെ ലോക്കൽ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ അനിരുദ്ധ് സിങ് ഗോഹിലിന്റെ മകൻ ഹർഷ്‌രാജ് സിങ് ഗോഹിൽ ആണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെയായിരന്നു സംഭവം. ഭാർഗവ് ഭട്ടി (30), ചമ്പ വച്ചാനി (65) എന്നിവരാണ് കൊല്ലപ്പെട്ടത്.
Also Read: എയർ ഇന്ത്യ വിമാനാപകടം; അഭ്യൂഹങ്ങൾ ഒഴിവാക്കണം: എൻ.ടി.എസ്.ബി. മേധാവി
അപകടത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേരെ ഗുരുതരമായ പരിക്കുകളോടെ സർ ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചമ്പ വച്ചാനി ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. അപകടസമയത്ത് വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
2 killed as ‘speeding’ car driven by ASI’s son rams into pedestrians in Gujarat’s #Bhavnagar
— The Indian Express (@IndianExpress) July 19, 2025
Read more here: https://t.co/ydQnyQYIRbpic.twitter.com/jj2bCugw7f
Also Read: ഓപ്പറേഷൻ സിന്ദൂർ; അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടെന്ന് ട്രംപ്
ഡ്രൈവർ അമിത വേഗത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടെന്ന് ഭാവ്‌നഗർ ഡിഎസ്‌പി ആർ. ആർ സിംഗാൾ പ്രസ്താവനയിൽ പറഞ്ഞു. പ്രതി ഹർഷ്‌രാജ് സിങ്ങിനെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും ഡിഎസ്‌പി പറഞ്ഞു.
Read More: വാൾസ്ട്രീറ്റ് ജേർണലിനെതിരെ 10 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപിന്റെ മാനനഷ്ടക്കേസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.