/indian-express-malayalam/media/media_files/2025/07/19/boat-capsizes-vietnam-ha-long-bay-2025-07-19-21-18-53.jpg)
പ്രതീകാത്മക ചിത്രം
ഡൽഹി: വടക്കൻ വിയറ്റ്നാമിൽ വിനോദസഞ്ചാരികളുമായി പോയ ബോട്ടു മറിഞ്ഞ് വൻ അപകടം. സംഭവത്തിൽ 34 പേർ മരിക്കുകയും 8 പേരെ കാണാതാവുകയും ചെയ്തതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ശക്തമായ കൊടുങ്കാറ്റും ഇടിമിന്നലും അപകടത്തിന് കാരണമായെന്നാണ് റിപ്പോർട്ട്. വിയറ്റ്നാമിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹാ ലോങ് ബേയിലേക്ക് 53 യാത്രക്കാരും അഞ്ചു ജീവനക്കാരുമയി പുറപ്പെട്ട വണ്ടർ സീ എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്.
Also Read: മത്സരയോട്ടം; പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ ഓടിച്ച കാറിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
ബോട്ടിലുണ്ടായിരുന്ന 11 പേരെ രക്ഷപ്പെടുത്താനായെന്ന് വിഎൻഎക്സ്പ്രസ് റിപ്പോർട്ടു ചെയ്തു. 34 മൃതദേഹങ്ങൾ സംഭവസ്ഥലത്തിന് സമീപത്തുനിന്ന് രക്ഷാപ്രവർത്തകർ കണ്ടെടുത്തു. കാണാതായ 8 യാത്രക്കാർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Also Read: എയർ ഇന്ത്യ വിമാനാപകടം; അഭ്യൂഹങ്ങൾ ഒഴിവാക്കണം: എൻ.ടി.എസ്.ബി. മേധാവി
പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ബോട്ടിൽ നിന്ന് രക്ഷപെടുത്തിയവരിൽ 14 വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. ബോട്ടിനുള്ളിൽ നാലു മണിക്കൂറോളം കുടുങ്ങിയ ശേഷമായിരുന്നു14 കാരനെ പുറത്തെടുത്തത്. യാത്രക്കാരിൽ ഭൂരിഭാഗവും ഹനോയിയിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നുവെന്നാണ് വിവരം. ഇതിൽ 20 പേരും കുട്ടികളായിരുന്നു.
Also Read: ഓപ്പറേഷൻ സിന്ദൂർ; അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടെന്ന് ട്രംപ്
അതേസമയം, വിഫ എന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റ് വടക്കൻ വിയറ്റ്നാമിലേക്ക് നീങ്ങുന്നുണ്ടെന്നും അടുത്ത ആഴ്ച ആദ്യം ഹാ ലോങ് ബേയ്ക്ക് സമീപമുള്ള തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും അധികൃതർ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
Read More: വാൾസ്ട്രീറ്റ് ജേർണലിനെതിരെ 10 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപിന്റെ മാനനഷ്ടക്കേസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us