scorecardresearch

സ്വർണ ബിസ്കറ്റുകളും നാണയങ്ങളും; വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഫ്ലാറ്റിലെ രഹസ്യ അറയിൽ കണ്ടെത്തിയത് കോടികളുടെ സ്വത്ത്

വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഫ്ലാറ്റിൽ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് 1.4 കോടി രൂപയും 1.5 കിലോഗ്രാം സ്വർണവും 4.637 കിലോഗ്രാം വെള്ളിയും മറ്റു സ്വത്തുക്കൾ സംബന്ധിച്ച രേഖകളും കണ്ടെത്തിയത്

വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഫ്ലാറ്റിൽ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് 1.4 കോടി രൂപയും 1.5 കിലോഗ്രാം സ്വർണവും 4.637 കിലോഗ്രാം വെള്ളിയും മറ്റു സ്വത്തുക്കൾ സംബന്ധിച്ച രേഖകളും കണ്ടെത്തിയത്

author-image
WebDesk
New Update
Money Seized

എക്സ്‌പ്രസ് ഫൊട്ടോ

ഡൽഹി: ഒഡീഷയിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം ഉൾപ്പെടെയുള്ള കോടികളുടെ സ്വത്തുവകകൾ വിജിലൻസ് പിടികൂടി. കോരാപുട്ട് ജില്ലയിലെ ജെയ്പൂർ ഫോറസ്റ്റ് റേഞ്ചിലെ ഡെപ്യൂട്ടി റേഞ്ചറായ രാമ ചന്ദ്ര നേപാക്കുമായി ബന്ധപ്പെട്ട ആറിടങ്ങളിൽ വെള്ളിയാഴ്ച വിജിലൻസ് ഉദ്യോഗസ്ഥർ ഒരേസമയം നടത്തിയ റെയ്ഡിലാണ് കോടിക്കണക്കിനു രൂപയും മറ്റു സ്വത്തുവകകളും കണ്ടെടുത്തത്.

Advertisment

വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ജെയ്പൂരിലെ ഫ്ലാറ്റിൽ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിൽ 1.4 കോടി രൂപയും 1.5 കിലോഗ്രാം സ്വർണവും  4.637 കിലോഗ്രാം വെള്ളിയും മറ്റു സ്വത്തുക്കൾ സംബന്ധിച്ച രേഖകളും കണ്ടെത്തിയതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തെത്തുടർന്ന് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട ജെയ്പൂരിലും ഭുവനേശ്വറിലും വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.

Also Read: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ കുഴിബോംബ് സ്ഫോടനം; സൈനികന് വീരമൃത്യു

Advertisment

സ്വർണ ബിസ്കറ്റുകളും സ്വർണ നാണയങ്ങളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. തുക എണ്ണി തിട്ടപ്പെടുത്താൻ നോട്ടെണ്ണൽ യന്ത്രങ്ങൾ ഉപയോഗിക്കേണ്ടി വന്നതായാണ് വിവരം. ജെയ്പൂരിൽ 3,600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മൂന്നുനില കെട്ടിടം, ഭുവനേശ്വറിൽ 1,800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള 3 ബെഡ്‌റൂം ഫ്ലാറ്റ്, ജെയ്പൂർ പട്ടണത്തിൽ 1,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് ഫ്ലാറ്റുകൾ, രണ്ട് ഉയർന്ന മൂല്യമുള്ള പ്ലോട്ടുകൾ എന്നിവയും പ്രതിയുടേതായി കണ്ടെത്തിയതായി വിജിലൻസ് വ്യക്തമാക്കി.

Also Read: അശ്ലീല ഉള്ളടക്കം; 25 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രം

വിജിലൻസിന്റെ സാങ്കേതിക വിഭാഗം തിരിച്ചറിഞ്ഞ സ്വത്തുക്കളുടെ വിശദമായ പരിശോധനകളും കണക്കെടുപ്പുകളും പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. റെയ്ഡ് തുടരുകയാണെന്നും, വനംവകുപ്പ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട കൂടുതൽ സ്വത്തുക്കൾ പിടിച്ചെടുത്തേക്കുമെന്നും വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. അഴിമതി നിരോധന നിയമപ്രകാരം ഇയാളെ അറസ്റ്റു ചെയ്യുമെന്നാണ് വിവരം.

Also Read: രാജസ്ഥാനിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണു; ആറു കുട്ടികൾക്ക് ദാരൂണാന്ത്യം

1989 വനംവകുപ്പിൽ ജോലി ആരംഭിച്ച രാമ ചന്ദ്ര നേപാക്ക് അഞ്ചു മാസത്തിനുള്ളിൽ വിരമിക്കാനിരിക്കെയാണ് പിടിയിലാകുന്നത്. നിലവിൽ, ഡെപ്യൂട്ടി റേഞ്ചർ റാങ്കുള്ള ഇയാൾ, ജെയ്പൂർ ഫോറസ്റ്റ് റേഞ്ചിലെ ഇൻ-ചാർജ് റേഞ്ചറാണ്. 76,880 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തിയത്.

Read More: പലസ്തീനെ രാജ്യമായി അംഗീകരിക്കും; നിർണായക പ്രഖ്യാപനവുമായി ഫ്രാൻസ്

Odisha Forest Department Vigilance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: