/indian-express-malayalam/media/media_files/2025/07/25/ullu-altt-desiflix-ban-2025-07-25-15-22-40.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
OTT App Ban:ഡൽഹി: അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയ ഇരുപതിലേറെ ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 ഉൾപ്പെടെയുള്ള നിയമലഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ഉള്ളു, ഡെസിഫ്ലിക്സ്, ബിഗ് ഷോട്ട്സ് ആപ്പ്, ബൂമെക്സ്, നവരസ ലൈറ്റ് തുടങ്ങി ആപ്പുകൾക്കും വെബ്സൈറ്റുകൾക്കുമാണ് നിരോധനം. എംഎച്ച്എ, എംഡബ്ല്യുസിഡി, എംഇഐടിവൈ, നിയമകാര്യ വകുപ്പ്, വ്യവസായ സ്ഥാപനങ്ങളായ എഫ്‌ഐസിസിഐ, സിഐഐ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംബന്ധിച്ച മേഖലയിലെ വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
Also Read: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം നീട്ടും
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും 2021-ലെ ഐടി നിയമങ്ങളിലെയും വ്യവസ്ഥകൾ പ്രകാരം, ഇന്ത്യയിൽ നിന്ന് ഈ വെബ്‌സൈറ്റുകളിലേക്കും ആപ്പുകളിലേക്കുമുള്ള ആക്‌സസ് പ്രവർത്തനരഹിതമാക്കാനോ നീക്കം ചെയ്യാനോ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: രാജസ്ഥാനിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണു; ആറു കുട്ടികൾക്ക് ദാരൂണാന്ത്യം
ലൈംഗിക പരാമർശങ്ങൾ, നീണ്ട നഗ്ന രംഗങ്ങൾ, ലൈംഗികത, കുടുംബ ബന്ധങ്ങൾ ഉൾപ്പെടെ അനുചിത സന്ദർഭങ്ങളിൽ നഗ്നതയുടെയും ലൈംഗികതയുടെയും ചിത്രീകരണം തുടങ്ങിയവ ഉള്ളടക്കത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയെന്ന് മന്ത്രാലയം വിജ്ഞാപനത്തിൽ വ്യക്തമാക്കി.
Read More: പലസ്തീനെ രാജ്യമായി അംഗീകരിക്കും; നിർണായക പ്രഖ്യാപനവുമായി ഫ്രാൻസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.