scorecardresearch

Gaza News Updates: പലസ്തീനെ രാജ്യമായി അംഗീകരിക്കും; നിർണായക പ്രഖ്യാപനവുമായി ഫ്രാൻസ്

നേരത്തെയും ഗാസയിലെ സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി ഫ്രാൻസ് രംഗത്തെത്തിയിരുന്നു

നേരത്തെയും ഗാസയിലെ സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി ഫ്രാൻസ് രംഗത്തെത്തിയിരുന്നു

author-image
WebDesk
New Update
emmanuvel makroni

ഇമ്മാനുവൽ മക്രോൺ

Gaza News Updates: പാരീസ്: ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെ നിർണായക ഇടപെടലുമായി ഫ്രാൻസ്. പലസ്തീനെ രാജ്യമായി ഫ്രാൻസ് അംഗീകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ ഫ്രാൻസ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും. 

Advertisment

Also Read:പട്ടിണിയും പോക്ഷകാഹാരകുറവും; ഗാസയിൽ കഴിഞ്ഞ 48 മണിക്കൂറിൽ മരിച്ചത് 33 പേർ

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനർ നിർമ്മിക്കുകയും വേണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടു. 

Also Read:ഗാസയിലെ കത്തോലിക്ക പള്ളിയ്ക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം; അതീവ ദുഃഖം രേഖപ്പെടുത്തി മാർപാപ്പ

Advertisment

ഇസ്രയേലിനെ പൂർണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ പലസ്തീൻ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും മധ്യപൂർവ്വ ദേശത്തെ സമാധാനത്തിനായി മറ്റു ബദലുകളില്ലെന്നും മാക്രോൺ കൂട്ടിച്ചേർത്തു. നേരത്തെയും ഗാസയിലെ സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി ഫ്രാൻസ് രംഗത്തെത്തിയിരുന്നു. 

Also Read:സിറിയയിലെ ഇസ്രായേൽ ആക്രമണം ഞെട്ടിക്കുന്നത്: ഡൊണാൾഡ് ട്രംപ്

അതേസമയം, ഗാസയിൽ ഭക്ഷണം കിട്ടാതെയും പോഷകാഹാര കുറവുമൂലവും 33പേർ മരിച്ചെന്ന് റിപ്പോർട്ട്. ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള കണക്കുകൾ ചൊവ്വാഴ്ച പുറത്തുവിട്ടത്. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണെന്നും ഹമാസ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. 

2023 ഒക്ടോബറിൽ ഇസ്രായേൽ-ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം പോഷകാഹാരക്കുറവ് മൂലം 101പേർ കൊല്ലപ്പെട്ടെന്നും ഹമാസ് പുറത്തുവിട്ട കണക്കിൽ പറയുന്നു. ഇതിൽ 80 പേർ കുട്ടികളാണ്.

Read More

മോദി ലണ്ടനിൽ; ഇന്ത്യ-യുകെ വ്യാപാരകരാറിന് ധാരണ

Gaza France

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: