/indian-express-malayalam/media/media_files/2025/07/22/trump-on-syria-attack-2025-07-22-17-00-43.jpg)
ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: സിറിയയിലും ഗാസയിലെ കത്തോലിക്ക പള്ളിയിലും ഇസ്രായേൽ സമീപക്കാലത്ത് നടത്തിയ ആക്രമണങ്ങളിൽ നടുക്കം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണം ഞെട്ടിക്കുന്നതാണെന്ന് ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
Also Read:എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ പരിശോധന
ആക്രമണത്തെപ്പറ്റി അറിഞ്ഞ ഉടൻ ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയെന്ന് കരോലിൻ ലീവിറ്റ് പറഞ്ഞു. യുദ്ധക്കെടുതിയിൽ തകർന്ന ഗാസയിലെ വർദ്ധിച്ചുവരുന്ന മരണസംഖ്യയിൽ ട്രംപ് വളരെയധികം ആശങ്കാകുലനാണെന്നും രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും ലീവിറ്റ് പറഞ്ഞു.
Also Read: ബംഗ്ലാദേശിൽ സ്‌കൂളിലേക്ക് യുദ്ധവിമാനം തകർന്നുവീണു
"മിഡിൽ ഈസ്റ്റിൽ വളരെക്കാലമായി നടക്കുന്ന ഈ സംഘർഷത്തിൽ പ്രസിഡന്റ് ഏറെ ആശങ്കവാനാണ്. സമീപദിവസങ്ങളിൽ കൂടുതൽ ആളുകൾ മരിക്കുന്നു. പ്രസിഡന്റ് ഇതൊരിക്കലും കാണാൻ ആഗ്രഹിക്കുന്നില്ല. വെടിനിർത്തൽ ചർച്ച തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഗാസയിലെ എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനാണ് അമേരിക്ക പ്രഥമ പരിഗണന നൽകുന്നത്"- കരോലിൻ ലീവിറ്റ് പറഞ്ഞു.
Also Read:ഗാസയിൽ വെടിനിർത്തലെന്ന് ട്രംപ്; ഇസ്രായേൽ സമ്മതിച്ചെന്ന് പ്രഖ്യാപനം
ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് സമ്മർദ്ദം ശക്തമാക്കിയെന്നും കരോലിൻ ലീവിറ്റ് പറഞ്ഞു. സിറിയയിലെ പുതിയ സർക്കാരിനെ പിന്തുണയ്ക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായ സമീപകാലത്തെ ആക്രമണങ്ങൾ ഇത് പ്രതിരോധത്തിലാക്കിയെന്നും കരോലിൻ ലീവിറ്റ് പറഞ്ഞു.
Read More
ഗാസയിലെ കത്തോലിക്ക പള്ളിയ്ക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം; അതീവ ദുഃഖം രേഖപ്പെടുത്തി മാർപാപ്പ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us