scorecardresearch

Israel-Gaza News: ഗാസയിലെ കത്തോലിക്ക പള്ളിയ്ക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം; അതീവ ദുഃഖം രേഖപ്പെടുത്തി മാർപാപ്പ

വ്യാഴാഴ്ച രാവിലെയാണ് ഗാസയിലെ ഏക കത്തോലിക്ക പള്ളിയുടെ നേർക്ക് ഇസ്രായേൽ ആക്രമണം ഉണ്ടായത്.ഇസ്രായേൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു

വ്യാഴാഴ്ച രാവിലെയാണ് ഗാസയിലെ ഏക കത്തോലിക്ക പള്ളിയുടെ നേർക്ക് ഇസ്രായേൽ ആക്രമണം ഉണ്ടായത്.ഇസ്രായേൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു

author-image
WebDesk
New Update
pope isreal

ലിയോ പതിനാലാമൻ മാർപാപ്പ

Israel-Gaza News: വത്തിക്കാൻ സിറ്റി: ഗാസയിലെ ഏക കത്തോലിക്കാ പള്ളിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. ഇസ്രായേൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

Advertisment

Also Read: നിമിഷ പ്രിയയുടെ മോചനം; സെൻസിറ്റീവ് വിഷയം, എല്ലാ സഹായവും നൽകുന്നുണ്ട്: വിദേശകാര്യ മന്ത്രാലയം

മേഖലയിൽ ഉടനടി വെടിനിർത്തലിനും മാർപാപ്പ ആഹ്വാനം ചെയ്തു. ചർച്ചകളിലൂടെയും അനുരഞ്ജന ശ്രമങ്ങളിലൂടെയും മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് മാർപാപ്പ് ആവശ്യപ്പെട്ടതായി വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. 

Also Read:ബുദ്ധസന്യാസിമാരെ വശീകരിച്ച് തായ് യുവതി തട്ടിയെടുത്തത് നൂറ് കോടി

Advertisment

വ്യാഴാഴ്ച രാവിലെയാണ് ഗാസയിലെ ഏക കത്തോലിക്ക പള്ളിയുടെ നേർക്ക് ഇസ്രായേൽ ആക്രമണം ഉണ്ടായത്. പള്ളി വളപ്പിലെ കാരിത്താസ് കൂടാരത്തിനുള്ളിൽ നിന്നിരുന്ന 60 വയസ്സുള്ള കാവൽക്കാരനും 84 വയസ്സുള്ള ഒരു സ്ത്രീയുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമം സ്ഥിരീകരിച്ച ഇസ്രായേൽ സൈന്യം അന്വേഷണത്തിന് ശേഷം പ്രതികരിക്കാമെന്ന് വ്യക്തമാക്കി. 

നേരത്തെ, ഗാസയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ കുടിവെള്ളം ശേഖരിക്കാൻ കാത്തുനിന്ന് ആറ് കുട്ടികളടക്കം പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. ഏഴ് കുട്ടികളടക്കം ഇരുപത് പേർക്കാണ് അന്ന് നടന്ന ആക്രമണത്തിൽ പരിക്കേറ്റത്. 

Also Read:ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റു

അതേസമയം, ഗാസ മുനമ്പിലെ വെടിനിർത്തൽ കരാറിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ പത്ത് ഇസ്രയേൽ തടവുകാരെ മോചിപ്പിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഹമാസ്. ഇസ്രേയേലിന്റെ പൊരുത്തപ്പെടാനാവാത്ത നിലപാട് വെടിനിർത്തൽ ചർച്ചകൾ ദുഷ്‌കരമാക്കുമെന്നും ഹമാസ് വ്യക്തമാക്കി. ഇരുപക്ഷവും ചർച്ചയ്ക്ക് തയ്യാറായിരിക്കുന്നതിനാൽ ഉടൻ തന്നെ തീരുമാനത്തിലെത്താൻ കഴിയുമെന്ന പ്രത്യാശ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും പങ്കുവെച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read More

ഇറാഖിൽ ഹൈപ്പർ മാർക്കറ്റിൽ തീപിടിത്തം; 60 പേർക്ക് ദാരുണാന്ത്യം

Gaza Israel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: