/indian-express-malayalam/media/media_files/2025/07/17/iraq-fire-2025-07-17-18-09-21.jpg)
ഇറാഖിൽ ഹൈപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തം (Photo: X/ @thenewregion)
ബാഗ്ദാദ്: ഇറാഖിൽ ഹൈപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ 60 പേർ കൊല്ലപ്പെട്ടു.11 പേരെ കാണാതായി. കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലാണ് തീപിടിത്തം. സംഭവത്തിൽനിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഞ്ചുനില കെട്ടിടത്തിലായിരുന്നു തീപിടിത്തം.
Also Read:റഷ്യയുമായുള്ള വ്യാപാരം; ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നാറ്റോ
തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പ്രവിശ്യാ ഗവർണറെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് ഇറാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐഎൻഎ റിപ്പോർട്ട് ചെയ്തു. കെട്ടിട ഉടമയ്ക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് ഗവർണറെ ഉദ്ധരിച്ച് ഐഎൻഎ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Also Read:ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റു
59 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒരു മൃതദേഹം പൂർണമായി കത്തികരിഞ്ഞതിനാൽ തിരിച്ചറിയാൻ ബുദ്ധമുട്ടാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
Also Read:അഭ്യൂഹങ്ങൾക്ക് വിരാമം; പൊതുവേദിയിലെത്തി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി
തിരക്കേറിയ സമയത്താണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായസമയം ഹൈപ്പർ മാർക്കറ്റിൽ 200-ഓളം പേരുണ്ടായിരുന്നെന്നാണ് ഔദ്യോഗീക വൃത്തങ്ങൾ നൽകുന്ന വിവരം.
Read More
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിന് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്‌തെന്ന് വെളിപ്പെടുത്തൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us