/indian-express-malayalam/media/media_files/2025/07/13/iran-president-2025-07-13-19-38-36.jpg)
മസൂദ് പെസെഷ്‌കിയാൻ
Iran- Israel War: ടെഹ്റാൻ: ഇസ്രയേൽ ആക്രണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരിക്കേറ്റിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇറാൻ വാർത്ത ഏജൻസി. ഇറാന്റെ ദേശീയ കൗൺസിൽ യോഗം നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. ജൂൺ 16നുണ്ടായ ഇസ്രയേലിന്റെ അപ്രതീക്ഷിത വ്യോമാക്രമണത്തിലായിരുന്നു ഇറാൻ പ്രസിഡന്റിനുൾപ്പടെ പരിക്കേറ്റത്.
Also Read:ഇസ്രായേലുമായുള്ള യുദ്ധത്തിൽ 1060 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ
പെസെഷ്‌കിയാന്റെ കാലിനായിരുന്നു പരിക്കേറ്റത്. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, ജുഡീഷ്യറിയുടെ തലവൻ മൊഹ്സേനി എജെയ് തുടങ്ങിയവരടങ്ങുന്ന യോഗത്തിൽ പങ്കെടുക്കവെയാണ് ആക്രമണം ഉണ്ടായത്. ടെഹറാന്റെ പടിഞ്ഞാറൻ മേഖലയിലുണ്ടായ മിസൈലാക്രമണത്തിലായിരുന്നു അപകടം.
Also Read:അഭ്യൂഹങ്ങൾക്ക് വിരാമം; പൊതുവേദിയിലെത്തി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി
ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രള്ളയെ കൊലപ്പെടുത്തിയ രീതിയിൽ തന്നെ പെസെഷ്‌കിയാനെ ഉന്നം വെച്ചുള്ള ആക്രമണമാണ് ഇസ്രയേൽ പദ്ധതിയിട്ടിരുന്നത്. പെസെഷ്‌കിയാനുണ്ടായിരുന്ന കെട്ടിടത്തിലെ വായു സഞ്ചാരം പൂർണമായും തടഞ്ഞ ശേഷം വിഷപ്പുക ഉള്ളിലേക്ക് കടത്താനായിരുന്നു ഇറാന്റെ ശ്രമം.
ഇതിനായി ആറ് മിസൈലുകളാണ് ഇസ്രയേൽ തൊടുത്തത്. എന്നാൽ കെട്ടിടത്തിൽ രഹസ്യപാത ഉണ്ടായിരുന്നതിനാൽ ഇതുവഴി ഇവർ രക്ഷപ്പെടുകയായിരുന്നു. 2024 ൽ ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയെ സമാനമായ തരത്തിൽ മിസൈലിൽ നിന്നുള്ള വിഷപുക ശ്വസിപ്പിച്ചാണ് കൊലപ്പെടുത്തിയിരുന്നത്.
Also Read:വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുള്ള ഖമേനി; യു.എസിന് കനത്ത പ്രഹരം നൽകി
അതേസമയം, ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ തങ്ങളുടെ 1060 പൗരൻമാർ കൊല്ലപ്പെട്ടെന്ന് ഇറാൻ വെളിപ്പെടുത്തി. നിരവധി പേർ പരിക്കുകളുമായി ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ പലരും ഗുരുതര പരിക്കുകളുമായി അത്യാസന നിലയിലാണ്. ഒരുപക്ഷെ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ഇറാൻ സർക്കാർ വ്യക്തമാക്കി. ഇറാനിലെ ഫൗണ്ടേഷൻ ഓഫ് മാർട്ടിയേഴ്‌സ് ആൻഡ് വെറ്ററൻസ് അഫയേഴ്‌സിന്റെ തലവനായ സയീദ് ഒഹാദി സ്റ്റേറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read More
ഓപ്പറേഷൻ സിന്ദൂർ; 55 പാക്കിസ്ഥാനികൾ കൊല്ലപ്പെട്ടെന്ന് ഷെഹ്ബാസ് ഷെരീഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.