scorecardresearch

Iran- Israel War: ഇസ്രായേലുമായുള്ള യുദ്ധത്തിൽ 1060 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ

ഇറാനിലെ ഫൗണ്ടേഷൻ ഓഫ് മാർട്ടിയേഴ്സ് ആൻഡ് വെറ്ററൻസ് അഫയേഴ്സിന്റെ തലവനായ സയീദ് ഒഹാദി സ്റ്റേറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

ഇറാനിലെ ഫൗണ്ടേഷൻ ഓഫ് മാർട്ടിയേഴ്സ് ആൻഡ് വെറ്ററൻസ് അഫയേഴ്സിന്റെ തലവനായ സയീദ് ഒഹാദി സ്റ്റേറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

author-image
WebDesk
New Update
iran-isreal war updates

Iran-Isreal Ceasefire Updates

Iran-Isreal Ceasefire Updates:ടെഹ്‌റാൻ: ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ തങ്ങളുടെ 1060 പൗരൻമാർ കൊല്ലപ്പെട്ടെന്ന് ഇറാൻ. നിരവധി പേർ പരിക്കുകളുമായി ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ പലരും ഗുരുതര പരിക്കുകളുമായി അത്യാസന നിലയിലാണ്. ഒരുപക്ഷെ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ഇറാൻ സർക്കാർ വ്യക്തമാക്കി. 

Advertisment

Also Read:അഭ്യൂഹങ്ങൾക്ക് വിരാമം; പൊതുവേദിയിലെത്തി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി

ഇറാനിലെ ഫൗണ്ടേഷൻ ഓഫ് മാർട്ടിയേഴ്സ് ആൻഡ് വെറ്ററൻസ് അഫയേഴ്സിന്റെ തലവനായ സയീദ് ഒഹാദി സ്റ്റേറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ചിലർക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മരണസംഖ്യ 1,100 ആകാമെന്നും അദ്ദേഹം കൂട്ടിചേർത്തു. 

ഇസ്രയേൽ ആക്രമണങ്ങളെ തുടക്കത്തിൽ കുറച്ചുകാണിക്കാനാണ് ഇറാൻ ശ്രമിച്ചത്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷവും നാശനഷ്ടങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങളുടെ കണക്കുകൾ സർക്കാർ പുറത്തുവിട്ടിരുന്നില്ല. 

Advertisment

Also Read: അമേരിക്ക ആക്രമിച്ച ഇറാനിലെ ആണവകേന്ദ്രത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

അതേസമയം, യുദ്ധത്തിൽ ഔദ്യോഗീക കണക്കുകളെക്കാൾ അധികമാളുകൾ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. 1190 പേർ യുദ്ധത്തിൽ ഇറാനിൽ കൊല്ലപ്പെട്ടെന്ന് വാഷിംങ്ടൺ ആസ്ഥാനമായുള്ള മനുഷ്യവകാശ പ്രവർത്തകരുടെ സംഘം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനുപുറമേ 4,475 പേർക്ക് പരിക്കേറ്റുവെന്നും മനുഷ്യാവകാശ സംഘടനകളുടെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

Also Read:വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുള്ള ഖമേനി; യു.എസിന് കനത്ത പ്രഹരം നൽകി

നേരത്തെ, ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരിക്കേറ്റിരുന്നുവെന്ന ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇറാന്റെ ദേശീയ കൗൺസിൽ യോഗം നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. ജൂൺ 16നുണ്ടായ ഇസ്രയേലിന്റെ അപ്രതീക്ഷിത വ്യോമാക്രമണത്തിലായിരുന്നു ഇറാൻ പ്രസിഡന്റിനുൾപ്പടെ പരിക്കേറ്റതെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Read More

ഓപ്പറേഷൻ സിന്ദൂർ; 55 പാക്കിസ്ഥാനികൾ കൊല്ലപ്പെട്ടെന്ന് ഷെഹ്ബാസ് ഷെരീഫ്

Israel Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: