/indian-express-malayalam/media/media_files/2025/04/26/s1zuLCksCSAMjD2nvIfA.jpg)
ഷെഹ്ബാസ് ഷെരീഫ്
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് ഏറ്റുമുട്ടലിൽ 55 പാക്കിസ്ഥാനികൾ കൊല്ലപ്പെട്ടെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. വിദ്യാർഥികൾക്ക് വേണ്ടിയുള്ള ഒരു പരിപാടിയിൽ പങ്കെടുക്കവേയാണ് പാക് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Also Read:ബലൂചിസ്ഥാൻ വീണ്ടും സംഘർഷഭരിതം; ഒൻപത് പേരെ വെടിവെച്ചു കൊന്നു
ഇന്ത്യ-പാക് സംഘർഷത്തിൽ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യതകളെ നവാസ് ഷെരീഫ് നിരാകരിച്ചു. പാകിസ്ഥാന്റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കും സ്വയം പ്രതിരോധത്തിനും വേണ്ടി മാത്രമാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. വിനോദസഞ്ചാരികൾക്ക് നേരെ പഹൽഗാമിൽ വെച്ച് പാക് ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്.
Also Read:ടെക്‌സസ് മിന്നൽ പ്രളയം; നാശനഷ്ടം വിലയിരുത്തി ഡൊണാൾഡ് ട്രംപ്
അതേസമയം, പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സംഘർഷം തുടരുകയാണ്. സ്വതന്ത്ര്യ ബലൂചിസ്ഥാൻ വാദികൾ കഴിഞ്ഞദിവസം പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ഒൻപത് വരെ വെടിവെച്ചുകൊന്നിരുന്നു. ബസിൽ സഞ്ചരിച്ചുകൊണ്ടിരുന്ന പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവർക്ക് നേരെയാണ് വെടിയുതിർത്തത്.
Also Read:വൺബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഒപ്പുവെച്ച് ട്രംപ്; വാഗ്ദാനങ്ങൾ പാലിച്ചുവെന്ന് യു.എസ്. പ്രസിഡന്റ്
പ്രദേശത്തെ സർക്കാർ ഓഫീസുകൾക്ക് നേരെയും സ്വതന്ത്ര ബലൂചിസ്ഥാൻ വാദികൾ ആക്രമണങ്ങൾ നടത്തി. സംഘർഷം അടിച്ചമർത്താൻ കൂടുതൽ പട്ടാളത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഇറാനും അഫ്ഗാനിസ്ഥാനും അതിർത്തി പങ്കിടുന്ന പാക്കിസ്ഥാൻ പ്രവിശ്യയായ ബലൂചിസ്ഥാൻ, ദീർഘകാലമായി കലാപങ്ങളുടെ കേന്ദ്രമാണ്. സ്വതന്ത്ര്യ ബലൂചിസ്ഥാൻ എന്ന് ആവശ്യവുമായാണ് ഇവിടെ ജനങ്ങൾ തെരുവിലിറങ്ങുന്നത്. എണ്ണ, ധാതുക്കളാൽ സമ്പന്നമാണ് ബലൂചിസ്ഥാൻ.
Read More
ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ നാശനഷ്ടങ്ങൾക്ക് തെളിവ് കൊണ്ടുവരാൻ വെല്ലുവിളിച്ച് അജിത് ഡോവൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us