scorecardresearch

ടെക്‌സസ് മിന്നൽ പ്രളയം; നാശനഷ്ടം വിലയിരുത്തി ഡൊണാൾഡ് ട്രംപ്

ശക്തമായ മഴയിൽ ഗ്വാഡലൂപ്പ് നദി പെട്ടെന്ന് കരകവിഞ്ഞതിനെ തുടർന്ന് ജൂലൈ നാലിനാണ് ടെക്‌സസിൽ മിന്നൽ പ്രളയം ഉണ്ടായത്. വെള്ളപ്പൊക്കത്തിൽ 120 പേർ മരിച്ചെന്നാണ് റിപ്പോർട്ട്

ശക്തമായ മഴയിൽ ഗ്വാഡലൂപ്പ് നദി പെട്ടെന്ന് കരകവിഞ്ഞതിനെ തുടർന്ന് ജൂലൈ നാലിനാണ് ടെക്‌സസിൽ മിന്നൽ പ്രളയം ഉണ്ടായത്. വെള്ളപ്പൊക്കത്തിൽ 120 പേർ മരിച്ചെന്നാണ് റിപ്പോർട്ട്

author-image
WebDesk
New Update
texas flood

ടെക്‌സസ് മിന്നൽ പ്രളയത്തിൻറെ ദൃശ്യങ്ങൾ

ന്യൂയോർക്ക്: ടെക്‌സസിൽ മിന്നൽ പ്രളയം ഉണ്ടായ സ്ഥലങ്ങളിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്ദർശനം നടത്തി. സാൻ അന്റോണിയോയിലെ കെല്ലി ഫീൽഡിൽ വിമാനമിറങ്ങിയ ട്രംപ് ആദ്യം സന്ദർശനം നടത്തിയത് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായ കെർവിലാണ്. ഉന്നത ഉദ്യോഗസ്ഥരും ട്രംപിനെ അനുഗമിക്കുന്നുണ്ട്. 

Advertisment

Also Read:എട്ട് രാജ്യങ്ങൾക്ക് കൂടി പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് ട്രംപ്

ശക്തമായ മഴയിൽ ഗ്വാഡലൂപ്പ് നദി പെട്ടെന്ന് കരകവിഞ്ഞതിനെ തുടർന്ന് ജൂലൈ നാലിനാണ് ടെക്‌സസിൽ മിന്നൽ പ്രളയം ഉണ്ടായത്. വെള്ളപ്പൊക്കത്തിൽ 120 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. നിരവധി നാശനഷ്ടങ്ങളും ടെക്‌സസിൽ ഉണ്ടായത്. 160-ഓളം പേരെയാണ് കാണാതായത്. ഇവരിൽ 36 കുട്ടികളുമുണ്ടായിരുന്നു. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. 

Also Read:ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം തടഞ്ഞത് ട്രംപ്: മാർക്കോ റൂബിയോ

ഭയാനകമായ കാര്യമാണ് സംഭവിച്ചതെന്ന് ട്രംപ് സന്ദർശനത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും വേഗത്തിൽ വെള്ളം ഒഴുകുന്നത് ആർക്കും വിശ്വസിക്കാനാവില്ല. 200 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഒന്നാണ് ടെക്‌സസിൽ ഉണ്ടായതെന്നും ട്രംപ് പറഞ്ഞു. 

Advertisment

Also Read:താലിബാൻ ഭരണകൂടത്തെ അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ

അതേസമയം, മിന്നൽപ്രളയം സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പുകൾ നൽകിയില്ലെന്ന് വിമർശനം ടെക്‌സസിലെ ഉദ്യോഗസ്ഥർ നേരിടുന്നുണ്ട്. കാലാവസ്ഥ സംവിധാനങ്ങളുടെ പ്രവർത്തനത്തെ വിമർശിച്ച് നേരത്തെ ഡൊണാൾഡ് ട്രംപ് തന്നെ രംഗത്തെത്തിയിരുന്നു.

Read More

ഉക്രെയ്‌നിൻ കനത്ത ഡ്രോൺ ആക്രമണവുമായി റഷ്യ

Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: