/indian-express-malayalam/media/media_files/2025/07/22/gaza1-2025-07-22-19-23-46.jpg)
ഗാസയിൽ കഴിഞ്ഞ 48 മണിക്കൂറിൽ മരിച്ചത് 33 പേർ
Gaza News: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഗാസയിൽ ഭക്ഷണം കിട്ടാതെയും പോഷകാഹാര കുറവുമൂലവും 33പേർ മരിച്ചെന്ന് റിപ്പോർട്ട്. ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള കണക്കുകൾ ചൊവ്വാഴ്ച പുറത്തുവിട്ടത്. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണെന്നും ഹമാസ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
Also Read:സിറിയയിലെ ഇസ്രായേൽ ആക്രമണം ഞെട്ടിക്കുന്നത്: ഡൊണാൾഡ് ട്രംപ്
2023 ഒക്ടോബറിൽ ഇസ്രായേൽ-ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം പോഷകാഹാരക്കുറവ് മൂലം 101പേർ കൊല്ലപ്പെട്ടെന്നും ഹമാസ് പുറത്തുവിട്ട കണക്കിൽ പറയുന്നു. ഇതിൽ 80 പേർ കുട്ടികളാണ്.
അതേസമയം, ഗാസയിൽ ഇസ്രായേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ സ്ഥിതി ഭീകരമാണെന്ന് യുഎന്നിന്റെ പലസ്തീൻ അഭയാർത്ഥി ഏജൻസി (യുഎൻആർഡബ്ല്യുഎ) മേധാവി ഫിലിപ്പ് ലസാരിനി പറഞ്ഞു. ഗാസയിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പോലും ഭക്ഷണം ലഭിക്കുന്നില്ല. ഡോക്ടർമാർ, നഴ്സുമാർ, പത്രപ്രവർത്തകർ, മാനുഷിക പ്രവർത്തകർ ഉൾപ്പടെ പ്രതിസന്ധിയിലാണെന്നും അവർ പറഞ്ഞു.
Also Read:ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ വൻകിട ജലവൈദ്യുതി പദ്ധതി; സൂഷ്മമായി നിരീക്ഷിച്ച് ഇന്ത്യ
ഗാസയിൽ ഇസ്രായേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമായെന്ന് പറഞ്ഞ ഫിലിപ്പ് ലസാരിനി ഗാസയെ ഭൂമിയിലെ നരകമെന്നാണ് വിശേഷിപ്പിച്ചത്. പലസ്തീൻ പ്രദേശത്ത് ഒരിടവും സുരക്ഷിതമല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
Also Read:ബംഗ്ലാദേശിൽ സ്‌കൂളിലേക്ക് യുദ്ധവിമാനം തകർന്നുവീണു
മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷ്യസഹായം തേടിയെത്തിയ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ കുടിവെള്ളം സംഭരിക്കാൻ കാത്തുനിന്നവർക്കിടയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ആറ് കുട്ടികളും ഉൾപ്പെടുന്നു. വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇസ്രായേൽ ഗാസയിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയത്. ഇതോടെ ഗാസയിൽ ഭക്ഷ്യവസ്തുക്കളുടെ വില 40 മടങ്ങ് വരെയാണ് വർധിച്ചത്.
Read More
ഗാസയിലെ കത്തോലിക്ക പള്ളിയ്ക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം; അതീവ ദുഃഖം രേഖപ്പെടുത്തി മാർപാപ്പ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.