scorecardresearch

ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ വൻകിട ജലവൈദ്യുതി പദ്ധതി; സൂഷ്മമായി നിരീക്ഷിച്ച് ഇന്ത്യ

ചൈനയുടെ പുതിയ നിർമാണത്തിൽ ആശങ്കയറിയിച്ച് ആദ്യം രംഗത്തെത്തിയത് അരുണാചൽ മുഖ്യമന്ത്രിയായ പെമ ഖണ്ഡുവാണ്

ചൈനയുടെ പുതിയ നിർമാണത്തിൽ ആശങ്കയറിയിച്ച് ആദ്യം രംഗത്തെത്തിയത് അരുണാചൽ മുഖ്യമന്ത്രിയായ പെമ ഖണ്ഡുവാണ്

author-image
WebDesk
New Update
China Dam

ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ വൻകിട ജലവൈദ്യുതി പദ്ധതി

ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിലേക്ക് കടക്കുന്നതിന് സമീപത്തായി വൻകിട ജലവൈദ്യുതി പദ്ധതിയുമായി ചൈന. ഇന്ത്യൻ അതിർത്തിയ്ക്ക് സമീപമുള്ള യാർലുങ് സാങ്ബോയിൽ വൻകിട ജലവൈദ്യുത പദ്ധതി ആരംഭിക്കുമെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ പ്രഖ്യാപനം. ഏകദേശം 170 ബില്യൺ ഡോളർ ചെലവഴിച്ചാണ് പദ്ധതിയുടെ നിർമാണം. ത്രീ ഗോർജസ് അണക്കെട്ടിന് ശേഷമുള്ള ചൈനയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് യാർലുങ് സാങ്‌ബോയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 

Advertisment

Also Read:ബംഗ്ലാദേശിൽ സ്‌കൂളിലേക്ക് യുദ്ധവിമാനം തകർന്നുവീണു

അരുണാചൽ പ്രദേശിന്റെ അതിർത്തിയിലുള്ള ചൈനയുടെ വമ്പൻ നിർമാണ പദ്ധതിയെ ഇന്ത്യ ഏറെ ആശങ്കയോടെയാണ് നോക്കികാണുന്നത്. പദ്ധതി യാഥാർഥ്യമായാൽ അരുണാചലിലെ സിയാങ് മേഖല ഒരു വാട്ടർ ബോംബിന് ഇരയാകുമോയെന്ന് ഭീഷണി നിലനിൽക്കുന്നുണ്ട്. ചൈനയുടെ അണക്കെട്ട് നിർമാണത്തെ പ്രതിരോധിക്കാൻ ഇന്ത്യ മറ്റൊരു പദ്ധതി പ്രഖ്യാപിച്ചെങ്കിലും നിർമാണ പുരോഗതി മന്ദഗതിയിലാണ്. 

അതേസമയം, ചൈനയുടെ പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ജൂലൈ 19-ന് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പദ്ധതിയുടെ നിർമാണത്തിനായി ചൈന യാജിയാങ് ഗ്രൂപ്പ് കമ്പനി ലിമിറ്റഡ് എന്ന പുതിയ സ്ഥാപനം രൂപവത്കരിച്ചെന്ന് ചൈനീസ് ഭരണകൂടത്തിന്റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 

Also Read:സിറിയയിലെ ഇസ്രായേൽ ആക്രമണം ഞെട്ടിക്കുന്നത്: ഡൊണാൾഡ് ട്രംപ്

50 കിലോമീറ്റർ നീളമുള്ള നദിയിൽ വ്യാപിച്ചുകിടക്കുന്ന അഞ്ച് കാസ്‌കേഡ് ജലവൈദ്യുത നിലയങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടും. ത്രീ ഗോർജസ് അണക്കെട്ടിന്റെ ഏകദേശം മൂന്നിരട്ടി വലുപ്പമുള്ളതായിരിക്കും പുതിയതായി നിർമിക്കുന്ന ജലവൈദ്യുത പദ്ധതി. 

Advertisment

ഇന്ത്യയുടെ ആശങ്കക

ചൈനയുടെപുതിയനിർമാണത്തിൽ ആശങ്കയറിയിച്ച് ആദ്യംരംഗത്തെത്തിയത്അരുണാചമുഖ്യമന്ത്രിയായപെമഖണ്ഡുവാണ്. അണക്കെട്ട്യാഥാർഥ്യമാവുകയുംചൈനമുന്നറിയിപ്പില്ലാതെവെള്ളംതുറന്നുവിടുകയുംചെയ്താഅരുണാചലിലെസിയാങ്പ്രദേശംമുഴുവഇല്ലാതാകും. ഇത്ദൂരവ്യാപകപ്രത്യാഘാതങ്ങൾക്ക്വഴിതെളിക്കുമെന്നുംപെമഖണ്ഡുപിടിഐയോട്വ്യക്തമാക്കി

Also Read:ഓപ്പറേഷൻ സിന്ദൂർ; അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടെന്ന് ട്രംപ്

ബ്രഹ്മപുത്രനദിയിലെവെള്ളത്തിന്റെഏകദേശം 30 ശതമാനവുംചൈനയിനിന്നാണ്ഉത്ഭവിക്കുന്നത്. ശേഷിക്കുന്നവഇന്ത്യയുടെവൃഷ്ടിപ്രദേശത്തുള്ളമഴയിനിന്നുമാണ്ഉത്ഭവിക്കുന്നത്. വെള്ളപ്പൊക്കആശങ്കകൾക്ക്പുറമേ, ചൈനീസ്അണക്കെട്ട്നിർദ്ദിഷ്ടതാഴ്വരജലവൈദ്യുതപദ്ധതികളിലേക്കുള്ളജലപ്രവാഹത്തെതടസ്സപ്പെടുത്തിയേക്കാം.

ഇന്ത്യയുടെ 133 ജിഗാവാട്ട് ജലവൈദ്യുത ശേഷിയുടെ പകുതിയോളം വടക്കുകിഴക്കൻ മേഖലയിലാണ്. അതിൽ 80 ശതമാനത്തിലധികവും ഇതുവരെ ഉപയോഗിക്കപ്പെട്ടിട്ടില്ല. 60 ജിഗാവാട്ട് കണക്കാക്കിയ സാധ്യതയിൽ, ഏകദേശം 50 ജിഗാവാട്ട് അരുണാചൽ പ്രദേശിൽ മാത്രമാണ്.

Read More

ഗാസയിലെ കത്തോലിക്ക പള്ളിയ്ക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം; അതീവ ദുഃഖം രേഖപ്പെടുത്തി മാർപാപ്പ

Arunachal Pradesh China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: