scorecardresearch

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം നീട്ടും

വംശീയ കലാപം പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന ആരോപണം ഉയർന്നതോടെ മണിപ്പുരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്

വംശീയ കലാപം പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന ആരോപണം ഉയർന്നതോടെ മണിപ്പുരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്

author-image
WebDesk
New Update
news

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം നീട്ടും

ന്യൂഡൽഹി: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം നീട്ടും. ആറ് മാസത്തേക്ക് കൂടി നീട്ടാനാണ് തീരുമാനം. ഓഗസ്റ്റ് 13 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും. രാഷ്ട്രപതി ഭരണം നീട്ടുന്നതിൽ മണിപ്പൂർ ബിജെപിയിൽ അതൃപ്തിയുണ്ടെന്നാണ് സൂചന.

Advertisment

Also Read:രാജസ്ഥാനിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണു; ആറു കുട്ടികൾക്ക് ദാരൂണാന്ത്യം

വംശീയ കലാപം പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന ആരോപണം ഉയർന്നതോടെ മണിപ്പുരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചതിന് പിന്നാലെയാണ് മണിപ്പുരിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നത്.

Also Read:എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ പരിശോധന

Advertisment

2023 മേയിലാണ് മെയ്തി, കുകി വിഭാഗങ്ങൾ തമ്മിൽ കലാപം തുടങ്ങിയത്. മെയ്തികളെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന മണിപ്പൂർ ഹൈക്കോടതി ഉത്തരവോടെയാണ് തുടക്കം. ഇതിനെതിരെ 2023 മേയ് 3 ന് ചുരാചന്ദ്പുരിൽ നടന്ന മാർച്ചോടെയാണ് കലാപം ആരംഭിച്ചത്. പിന്നീട് ഇങ്ങോട്ട് രാജ്യം കണ്ടത് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു.

Also Read:എയർ ഇന്ത്യ വിമാനാപകടം; അഭ്യൂഹങ്ങൾ ഒഴിവാക്കണം: എൻ.ടി.എസ്.ബി. മേധാവി

സ്ത്രീകളും കുട്ടികളും കൊലചെയ്യപ്പെട്ടു. മുഖ്യമന്ത്രിയുടെത് അടക്കം വീടുകൾ അഗ്‌നിക്കിരയായി. വാഹനങ്ങൾ കത്തിച്ചു. ജനങ്ങൾ പലയിടങ്ങളിലേക്ക് പലായനം ചെയ്തു. എത്ര പേർ കൊല്ലപ്പെട്ടെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല. 2025 ഫെബ്രുവരി വരെ 260 തവണയാണ് ആക്രമണമുണ്ടായത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ശേഷം അക്രമങ്ങൾ കുറഞ്ഞതായി റിപ്പോർട്ടുണ്ട്.

Read More

കൃത്യ സമയത്ത് ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും

Manipur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: