scorecardresearch

കൃത്യ സമയത്ത് ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും

ആദായനികുതി കൃത്യസമയത്ത് അടച്ചില്ലെങ്കിൽ നിരവധി പ്രശ്‌നങ്ങൾ അഭിമൂഖികരിക്കേണ്ടി വരും. സാമ്പത്തിക നഷ്ടമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്

ആദായനികുതി കൃത്യസമയത്ത് അടച്ചില്ലെങ്കിൽ നിരവധി പ്രശ്‌നങ്ങൾ അഭിമൂഖികരിക്കേണ്ടി വരും. സാമ്പത്തിക നഷ്ടമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്

author-image
WebDesk
New Update
income tax returns

കൃത്യ സമയത്ത് ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് എന്തൊക്കെ രേഖകൾ വേണം, രേഖകൾ കയ്യിലുണ്ടെങ്കിൽത്തന്നെ എങ്ങനെ ചെയ്യും എന്നത് സംബന്ധിച്ച് പലർക്കും കൺഫ്യൂഷനുള്ള കാര്യം തന്നെയാണ്. നിലവിൽ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ഐടിആർ ഫയർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Advertisment

Also Read:ബിഹാർ വോട്ടർ പട്ടിക പരിഷ്കരണ വിവാദം; നാലാം ദിനവും പാർലമെന്റ് പ്രക്ഷുബ്ധം

ഓൺലൈനിലും ഓഫ്ലൈനിലും ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള ഓപ്ഷനുകൾ ലഭ്യവുമാണ്. നികുതിദായകർക്ക് ജൂലൈ 31 വരെ റിട്ടേൺ ഫയൽ ചെയ്യാം. ഒരു വർഷം 2.5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ ഐടിആർ ഫയൽ ചെയ്യേണ്ടതുണ്ട്.

ഐടിആർ ഫയൽ ചെയ്യുന്നതിന്, നിങ്ങളുടെ പാൻ കാർഡ്, ആധാർ കാർഡ്, ഫോം 16, ബാങ്ക് സ്റ്റേറ്റ്മെന്റ്, ഫോം 26 എഎസ്, കൂടാതെ നിക്ഷേപപദ്ധതികളിൽ അംഗമാണെങ്കിൽ, നിക്ഷേപ തെളിവുകൾ, വാടക കരാർ, സെയിൽ ഡീഡ്, ഡിവിഡന്റ് വാറന്റുകൾ തുടങ്ങിയ പ്രധാന രേഖകൾ ആവശ്യമാണ്.

Advertisment

Also Read:അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്

ആദായനികുതി കൃത്യസമയത്ത് അടച്ചില്ലെങ്കിൽ നിരവധി പ്രശ്‌നങ്ങൾ അഭിമൂഖികരിക്കേണ്ടി വരും. സാമ്പത്തിക നഷ്ടമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. സമയപരിധിയ്ക്ക് ശേഷം റിട്ടേൺ സമർപ്പിക്കുകയാണെങ്കിൽ, സെക്ഷൻ 234എ പ്രകാരം അടയ്ക്കാത്ത നികുതി തുകയ്ക്ക് പ്രതിമാസം ഒരുശതമാനം അല്ലെങ്കിൽ ഒരു മാസത്തിന്റെ ഒരു ഭാഗം പലിശ നൽകണം.

Also Read:എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ പരിശോധന

ഇതിനൊപ്പം സെക്ഷൻ 234എ പ്രകാരം വൈകിയ ഫയലിംഗ് ഫീസ് ഈടാക്കും. അഞ്ച്് ലക്ഷം രൂപയിൽ കൂടുതലുള്ള മൊത്തം വരുമാനത്തിന് വൈകിയ ഫീസിന്റെ 5,000 രൂപയും അഞ്ച് ലക്ഷത്തിൽ താഴെയാണെങ്കിൽ 1,000 രൂപയും ഈടാക്കും.

Read More

മുബൈ ട്രെയിൻ സ്‌ഫോടനം; പ്രതികളെ വിട്ടയച്ച വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

Income Tax

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: