scorecardresearch

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണ വിവാദം; നാലാം ദിനവും പാർലമെന്റ് പ്രക്ഷുബ്ധം

ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച ജഗ്‌ദീപ് ധൻകറിന്റെ രാജി സംബന്ധിച്ച് ചർച്ച വേണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ നോട്ടീസ്, രാജ്യസഭയിൽ ഉപാധ്യക്ഷൻ ഹരി വംശ് നാരായണ് സിംഗ് തള്ളി

ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച ജഗ്‌ദീപ് ധൻകറിന്റെ രാജി സംബന്ധിച്ച് ചർച്ച വേണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ നോട്ടീസ്, രാജ്യസഭയിൽ ഉപാധ്യക്ഷൻ ഹരി വംശ് നാരായണ് സിംഗ് തള്ളി

author-image
WebDesk
New Update
Parliament session

നാലാം ദിനവും പാർലമെന്റ് പ്രക്ഷുബ്ധം

ന്യൂഡൽഹി: ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിൽ തുടർച്ചയായി നാലാം ദിവസവും പാർലമെന്റ് പ്രക്ഷുബ്ധം. വിഷയം ഉന്നയിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യ അംഗങ്ങൾ പാർലമെന്റ് കവാടത്തിൽ പ്ലക്കാർഡുകളും മുദ്രാവാക്യം മുഴക്കിയും പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ രണ്ട് മണിവരെ നിർത്തിവച്ചു. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ രാജി ചർച്ച ചെയ്യണമെന്ന് ആവശ്യം രാജ്യസഭാ ഉപാധ്യക്ഷൻ തള്ളി. ജസ്റ്റിസ് യശ്വന്ത് വർമ്മയെ നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലോക്സഭയിൽ ഉടൻ ആരംഭിക്കും.

Advertisment

Also Read:ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

പഹൽ ഗാം ഭീകരാരാക്രമണം, ഓപ്പറേഷൻ സിന്ധൂർ എന്നിവ തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ ലോക്സഭയിലും രാജ്യസഭയിലും ചർച്ച ചെയ്യാൻ ധാരണയായതോടെ, ബിഹാറിലെ വോട്ടർപട്ടിക വിഷയം പാർലമെന്റിൽ പ്രധാനായുധമാക്കുകയാണ് പ്രതിപക്ഷം. ലോക്സഭയിൽ സ്പീക്കർ ബിർള ചെയറിലേക്ക് എത്തുമ്പോൾ തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധം ആരംഭിച്ചു. 

Also Read:ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നിൽ എന്ത്? ജസ്റ്റിസ് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ നോട്ടീസ് കൈപ്പറ്റിയതെന്ന് അഭ്യുഹം

Advertisment

പ്രതിപക്ഷത്തിനെതിരെ സ്പീക്കർ ഓം ബിർള രംഗത്തുവന്നു. രാജ്യത്തെ ജനങ്ങൾ ഇത് കാണുന്നുണ്ടെന്നും, ഇതാണോ കോൺഗ്രസിന്റ രീതി എന്നും കെ സി വേണുഗോപാൽ എംപിയെ പേരെടുത്തു വിളിച്ചു സ്പീക്കർ ചോദിച്ചു.

ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച ജഗ്‌ദീപ് ധൻകറിന്റെ രാജി സംബന്ധിച്ച് ചർച്ച വേണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ നോട്ടീസ്, രാജ്യസഭയിൽ ഉപാധ്യക്ഷൻ ഹരി വംശ് നാരായണ് സിംഗ് തള്ളി. വിരമിക്കുന്ന അംഗങ്ങൾക്ക് ആശംസകൾ അർപ്പിച്ച ശേഷം രാജ്യസഭയും രണ്ട് മണിവരെ പിരിഞ്ഞു.

Also Read:അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്

ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇമ്പ്ലീച്മെന്റ്റ് നോട്ടീസ് അന്വേഷിക്കുന്നതിനായി സ്റ്റാറ്റ്യൂട്ടറി കമ്മിറ്റിയുടെ രൂപീകരണം സ്പീക്കർ ഓം ബിർള ഉടൻ പ്രഖ്യാപിക്കും. വിഷയത്തിൽ ഓം ബിർളയും രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻശും ഇരുസഭകളുടെയും സെക്രട്ടറി ജനറലുകളുമായി കൂടിക്കാഴ്ച നടത്തി.

Read More

മുബൈ ട്രെയിൻ സ്‌ഫോടനം; പ്രതികളെ വിട്ടയച്ച വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: