/indian-express-malayalam/media/media_files/2025/07/22/jagadeep-dhankar2-2025-07-22-20-35-01.jpg)
ജഗ്ദീപ് ധൻകർ
ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്നുള്ള ജഗ്ദീപ് ധൻകറിന്റെ രാജി അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിരുന്നു. ധൻകറിന്റെ അപ്രതീക്ഷിത രാജി സംബന്ധിച്ച് ചോദ്യങ്ങളുമായി കോൺഗ്രസ് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ രാജിയുമായി ബന്ധപ്പെട്ട് ചില അഭ്യുഹങ്ങളും പുറത്തുവരുന്നുണ്ട്.
Also Read:ഉപരാഷ്ട്രപതിയുടെ രാജി; ചോദ്യങ്ങളുമായി കോൺഗ്രസ്
അനധികൃത പണം കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 68 പ്രതിപക്ഷ എംപിമാർ ഒപ്പിട്ട നോട്ടീസ് തനിക്ക് ലഭിച്ചെന്ന് ധൻഖർ പ്രഖ്യാപിച്ചു.ലോക്സഭയിൽ സർക്കാർ ഒരു പ്രമേയം അവതരിപ്പിക്കുന്നതിനിടെ, പ്രതിപക്ഷത്തിന്റെ നോട്ടീസിൽ ഉപരാഷ്ട്രപതി തിടുക്കത്തിൽ നടപടിയെടുത്തത് ബി.ജെ.പി. ക്യാമ്പിൽ അതൃപ്തി ഉളവാക്കി.
Also Read:ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു
രാജ്യസഭയിലെ ബി.ജെ.പി. നേതാവ് ജെ പി നദ്ദയും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും പിന്നീട് ധൻഖർ വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് വിട്ടുനിന്നതാണ് സർക്കാരിന്റെ അതൃപ്തിക്ക് വിശ്വാസ്യത നൽകിയത്.രാജ്യസഭയുടെ ബിസിനസ് അഡൈ്വസറി കമ്മിറ്റി (ബിഎസി)യിലെ നിർണായകമായ ഒരു യോഗമായിരുന്നു അത്. ചർച്ചകൾക്കും നിയമനിർമ്മാണ പ്രവർത്തനങ്ങൾക്കും സമയം അനുവദിക്കാൻ ഇത് ശുപാർശ ചെയ്യുന്നു. ഈ യോഗത്തിൽ നിന്നാണ് ബി.ജെ.പി നേതാക്കൾ വിട്ടുനിന്നത്.
Also Read:എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ പരിശോധന
മന്ത്രിമാർ മറ്റ് തിരക്കുകളിലാണെന്നും അതിനാൽ ബിസിനസ് അഡ്വസൈറി കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് രാജ്യസഭാ ചെയർപേഴ്‌സനെ മുൻകുട്ടി അറിയിച്ചെന്നുമാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം.
എന്നിരുന്നാലും, മന്ത്രിമാർ പ്രധാനപ്പെട്ട ജോലികളിൽ മുഴുകിയിരിക്കുകയാണെന്നും രാജ്യസഭാ ചെയർപേഴ്സണെ മുൻകൂട്ടി അറിയിച്ചിരുന്നതായും നദ്ദ പറഞ്ഞു. ഉപരാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പ്രവർത്തിയെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, വിഷയത്തിൽ ഇതുവരെ ബി.ജെ.പി.യുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.
Read More
ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ വൻകിട ജലവൈദ്യുതി പദ്ധതി; സൂഷ്മമായി നിരീക്ഷിച്ച് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.