scorecardresearch

ഉപരാഷ്ട്രപതിയുടെ രാജി; ചോദ്യങ്ങളുമായി കോൺഗ്രസ്

രാജിക്കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയ ആരോഗ്യകാരണങ്ങൾക്കപ്പുറം ആഴത്തിലുള്ള കാരണങ്ങളാണ് ഈ രാജിക്ക് പിന്നിലുള്ളതെന്ന് കോൺഗ്രസ് ആരോപിക്കുന്നു

രാജിക്കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയ ആരോഗ്യകാരണങ്ങൾക്കപ്പുറം ആഴത്തിലുള്ള കാരണങ്ങളാണ് ഈ രാജിക്ക് പിന്നിലുള്ളതെന്ന് കോൺഗ്രസ് ആരോപിക്കുന്നു

author-image
WebDesk
New Update
jagadeep dhankar1

ജഗ്ദീപ് ധൻകർ

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ അപ്രതീക്ഷിത രാജിയിൽ സർക്കാരിനോട് ചോദ്യങ്ങളുമായി കോൺഗ്രസ് രംഗത്ത്. രാജിക്കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയ ആരോഗ്യകാരണങ്ങൾക്കപ്പുറം ആഴത്തിലുള്ള കാരണങ്ങളാണ് ഈ രാജിക്ക് പിന്നിലുള്ളതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അദ്ദേഹത്തിൻറെ രാജി അദ്ദേഹത്തെക്കുറിച്ച് ഏറെ പറയുന്നുണ്ട്. എന്നാൽ അദ്ദേഹത്തെ ഈ പദവിയിലേക്ക് കൊണ്ടു വന്നവരെ കുറിച്ച് വളരെ കുറച്ചും.

Also Read: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു

Advertisment

കഴിഞ്ഞ ദിവസം നടന്ന ബിസിനസ് അഡൈ്വസറി സമിതിയിൽ കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദയുടെയും കിരൺ റിജിജുവിൻറെയും അസാന്നിധ്യത്തെക്കുറിച്ച് കോൺഗ്രസ് മാധ്യമവിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇന്ന് രാവിലെ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ നിശിതമായ ചോദ്യങ്ങളുയർത്തുന്നു. ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് നാലിനുമിടയിൽ ഗൗരവമായ എന്തോ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രണ്ടാം ബിഎസിയിൽ നിന്നുള്ള അവരുടെ വിട്ടുനിൽക്കൽ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ധൻകറിൻറെ രാജി തികച്ചും അപ്രതീക്ഷിതമാണെന്നാണ് കോൺഗ്രസിൻറെ രാജ്യസഭാംഗം വിവേക് തൻഖ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ രാജ്യസഭാ സമ്മേളനത്തിൽ അധ്യക്ഷ സ്ഥാനം വഹിക്കവെ അദ്ദേഹം അതീവ സന്തോഷവാനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അദ്ദേഹം അവസാനമായി സഭയിൽ വളരെ അക്ഷോഭ്യനായാണ് ജസ്റ്റിസ് യാദവിൻറെയും വർമ്മയുടെയും ഇംപീച്ച്‌മെൻറ് പ്രമേയങ്ങൾ കൈകാര്യം ചെയ്തതെന്നും തൻഖ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

Also Read:എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ പരിശോധന

Advertisment

പന്ത്രണ്ടരയ്ക്ക് രാജ്യസഭയുടെ ബിഎസി യോഗത്തിൽ അദ്ദേഹം അദ്ധ്യക്ഷത വഹിച്ചുവെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. സഭാ നേതാവ് ജെ പി നദ്ദ, പാർലമെൻററി കാര്യമന്ത്രികിരൺ റിജിജു അടക്കമുള്ള മിക്ക അംഗങ്ങളും യോഗത്തിനെത്തിയിരുന്നു. കുറച്ച് ചർച്ചകൾക്ക് ശേഷം വൈകിട്ട് 4.30ന് വീണ്ടും യോഗം ചേരാമെന്ന ധാരണയിൽ പിരിഞ്ഞു. വൈകിട്ട് 4.30ന് വീണ്ടും ധൻകറിൻറെ അധ്യക്ഷതയിൽ യോഗം ചേർന്നു. നദ്ദയ്ക്കും കിരൺ റിജിജുവിനും വേണ്ടി യോഗം കാത്തിരുന്നു. എന്നാൽ അവർ എത്തിയില്ല. ഈ മുതിർന്ന നേതാക്കൾ എത്തില്ലെന്ന വിവരം ജഗദീപ് ധൻകറിനെ അറിയിച്ചിരുന്നുമില്ല. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് യോഗം ചേരാമെന്ന ധാരണയിൽ പിരിഞ്ഞു.

അത് കൊണ്ട് തന്നെയാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് നാലരയ്ക്കുമിടയിൽ എന്തോ ഗൗരവമായി സംഭവിച്ചിട്ടുണ്ടെന്ന ഊഹാപോഹങ്ങൾ പടരുന്നത്. മുമ്പ് കേട്ടുകേൾവി പോലുമില്ലാത്ത കാലത്ത് ജഗദീപ് ധൻകർ രാജി വച്ചിരിക്കുകയാണ്. അദ്ദേഹം ആരോഗ്യകാരണങ്ങളാണ് ഇതിന് ചൂണ്ടിക്കാട്ടുന്നത്. അവ ഞങ്ങൾ മാനിക്കുന്നു. എന്നാൽ അതിലുമേറെ ആഴത്തിലുള്ള എന്തോ കാരണങ്ങൾ ഈ രാജിക്ക് പിന്നിലുണ്ടെന്നത് വസ്തുതയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Also Read:എയർ ഇന്ത്യ വിമാനാപകടം; അഭ്യൂഹങ്ങൾ ഒഴിവാക്കണം: എൻ.ടി.എസ്.ബി. മേധാവി

കർഷകരുടെ ക്ഷേമത്തിന് വേണ്ടി അദ്ദേഹം നിർഭയം സംസാരിച്ചു.പൊതുജീവിതത്തിലെ അഹങ്കാരത്തെയും അദ്ദേഹം വിമർശിച്ചു. ജുഡീഷ്യൽ വിശ്വാസ്യതയ്ക്ക് വേണ്ടിയും അദ്ദേഹം നിലകൊണ്ടുവെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ധൻകർ തൻറെ തീരുമാനം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

മുംബൈ ട്രെയിൻ സ്ഫോടനം: 12 പ്രതികളും കുറ്റവിമുക്തർ; വധശിക്ഷയും ജീവപര്യന്തവും റദ്ദാക്കി

Vice President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: